ദുബൈ: ഗൾഫിലെ മൊകേരി പഞ്ചായത്ത് നിവാസികളുടെ കൂട്ടായ്മയായ മൊകേരി പ്രവാസി സൗഹൃദ കൂട്ടായ്മ സംഘടിപ്പിക്കുന്ന രണ്ടാമത് കൂത്തുപറമ്പ് മണ്ഡലം തല ക്രിക്കറ്റ് മൽസരങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

മാർച്ച് 12ന് ശനിയാഴ്ച രാത്രി 7 മണിക്ക് അജ്മാൻ മാലിക് അക്കാദമി സ്റ്റേഡിയത്തിൽ മൽസരങ്ങൾ നടക്കുക.ഇന്ത്യൻ ഫുട്‌ബോൾ താരംമഷൂർ ശരീഫ് തങ്ങള കത്ത്, ഉദ്ഘാടനം ചെയ്യും.സാമുഹ്യ പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി മുഖ്യാതിഥിയായിരിക്കും.

പ്രബലരായ 12 ടീമുകളാണ് ടൂർണ്ണമെന്റിൽ പങ്കെടുക്കുന്നത്.മുതിർന്നവർക്കും ഫാമിലി കൾക്കും ആകർഷകമായ മത്സരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇന്നലെ ബർദുബൈയിൽ നടന്ന ചടങ്ങിൽ മുൻ സന്തോഷ് ട്രോഫി താരം ഡൈസൺ ദേവദാസ് ജേഴ്‌സി പ്രകാശനം നിർവഹിച്ചു. അഷ്‌റഫ് വള്ളിയായി അധ്യക്ഷത വഹിച്ചു.മുജീബ്,നൗഫൽ മൊകേരി, ബിജോയ്, സിറാജ് പൊന്ന്യം സമീർ പരീത്, മഷൂദ് കടയപ്രം, ഷിനു മൊകേരി, മുനീർ, സിറാജ് കെ പി, ഷാനു, നാസർ എന്നിവർ സംസാരിച്ചു..നിയാസ് കടയപ്രം സ്വാഗതവും അനസ് നന്ദിയും പറഞു .