കൽബ: മാനവ മതേതര മൂല്യങ്ങൾ ഉയർത്തിപിടിച്ച നേതാവായിരുന്നു ഹൈദരലി ശിഹാബ് തങ്ങൾ എന്ന് കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് പ്രസിഡന്റ് കെ സി അബൂബക്കർ പറഞ്ഞു. സിയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പേരിൽ അനുസ്മരണ സമ്മേളനവും പ്രാർത്ഥനാ സദസ്സും ഉത്ഘാടനം നിർവ്വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൽബ K M C C യും ഐ സ് സി സി കൽബയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ കെ എം സി സി കൽബ പ്രസിഡന്റ് .സി കെ അബൂബക്കർ അദ്ധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനംത്തിൽ ഫുജൈറ K M C C പ്രസിഡന്റ് മുബാറക്ക് കോക്കൂർ അനുസ്മരണ പ്രഭാഷണം നടത്തി , ജനറൽ സെക്രട്ടറി . റാഷിദ് .ജാതിയേരി ട്രഷറർ .അഷ്‌റഫ് കുനിയിൽ എന്നിവർ സംസാരിച്ചു. മറ്റു സംഘടനകളെ പ്രതിനിധികരിച്ച് N M അബ്ദുൽ സമദ് ജനറൽ സെക്രട്ടറി ഐസിസി കൽബ, നിയാസ് . കൈരളി വി ഡി മുരളീധരൻ, വൈസ് പ്രസിഡന്റ് ഐ സ് സി സി കൽബ അഷ്‌റഫ് കക്കോവ് ICF ,V.M.സിറാജ് ISC Fujairah C X ആന്റണി ട്രഷറർ ഐ സ് സി സി കൽബ,നിഷാദ് വാഫി SKSSF ,മുസ്ഥഫ വലിയകത്ത് സിദ്ധീഖ് കൊട്ടാരത്ത് , കരീം ഹാജി, എന്നിവരും സംസാരിച്ചു.

പ്രാർത്ഥനാ സദസ്സിന് C K A ത്വാഹിർ ഫൈസിയും മയ്യിത്ത് നിസ്‌കാരത്തിന് ഹനീഫ മൗലവി വെള്ളമുണ്ടയും നേതൃത്വം നൽകികൽബ KMCC ജനറൽ സെക്രട്ടറി ശിഹാബ് തൊട്ടിൽപാലം സ്വാഗതവും കൽബ KMCC ട്രഷറർ അബ്ദുൽ മജീദ് എടക്കുളം നന്ദിയും പറഞ്ഞു.