കുവൈത്ത് സിറ്റി | കുവൈത്തിൽ അനധികൃത താമസക്കാർക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടുന്നതിന് പൊതുമാപ്പ് പ്രഖ്യാപിക്കാൻ താമസ കുടിയേറ്റ വകുപ്പ് ആഭ്യന്തര മന്ത്രാലയത്തിനു നിർദ്ദേശം സമർപ്പിച്ചു. നിയമ ലംഘകർക്ക് പിഴയടക്കാതെ രാജ്യം വിടാൻ അവസരം ഒരുക്കണമെന്ന നിർദേശമാണ് താമസ കുടിയേറ്റ വകുപ്പ് മുന്നോട്ട് വച്ചിരിക്കുന്നത്.

നിലവിൽ രാജ്യത്ത് 150,000 ഓളം പേർ അനധികൃതമായി കഴിയുന്നുവെന്നാണ് കണക്ക്. ഈ സാഹചര്യത്തിൽ നിർദ്ദേശം ആഭ്യന്തര മന്ത്രാലയം പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2020 ഏപ്രിലിലാണ് രാജ്യത്ത് അവസാനമായി പൊതു മാപ്പ് പ്രഖ്യാപിച്ചത്. എന്നാൽ കേവലം 25 ആയിരം പേർ മാത്രമാണ് അന്ന് അവസരം