- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റംസാൻ ആഘോഷം: ഷാർജയിലെ സർക്കാർ സ്ഥാപനങ്ങളിൽ പുതിയ പ്രവർത്തന സമയം
ഷാർജ: റംസാനോടനുബന്ധിച്ച് ഷാർജയിലെ സർക്കാർ സ്ഥാപനങ്ങളിൽ പുതിയ പ്രവർത്തന സമയം പ്രഖ്യാപിച്ചു. ഔദ്യോഗിക ജോലി സമയം രാവിലെ 9 മുതൽ ഉച്ചക്ക് 2.30 വരെയായിരിക്കും. ഷാർജ ഹ്യൂമൻ റിസോഴ്സസ് ഡിപ്പാർട്ട്മെന്റാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
അതേസമയം ഷിഫ്റ്റിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് അതിനനുസരിച്ച് ജോലി സമയം തീരുമാനിക്കാവുന്നതാണ്. ഷാർജയിൽ വെള്ളി, ശനി, ഞായർ എന്നിങ്ങനെ മൂന്ന് ദിവസമാണ് വാരാന്ത്യ അവധി.
റംസാൻ മാസത്തിലെ ഫെഡറൽ സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തന സമയം യുഎഇ സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഷാർജ ഒഴികെ മറ്റ് എമിറേറ്റുകളിൽ വെള്ളിയാഴ്ചകളിൽ രാവിലെ 9 മുതൽ ഉച്ചക്ക് 12 വരെയായിരിക്കും പ്രവർത്തന സമയം.
Next Story




