- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡബ്ള്യു.എം.സി അയർലൻഡ് പ്രോവിന്സിന്റെ സോഷ്യൽ റെസ്പോൺസിബിലിറ്റി അവാർഡ് ദാന ചടങ്ങ് മാർച്ച് 19 -ന്
വേൾഡ് മലയാളി കൗൺസിൽ അയർലൻഡ് പ്രൊവിൻസിന്റെ 2021 -ലെ സോഷ്യൽ റെസ്പോൺസിബിലിറ്റി അവാർഡിനായി ഡിവൈൻ കരുണാലയം ചാരിറ്റബിൾ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി പി.ഐ ലോനപ്പനെ തിരഞ്ഞെടുത്തിരുന്നു.ഈ അവാർഡ് ദാന ചടങ്ങ് അദ്ദേഹത്തിന്റെ പ്രവർത്തന മേഖലയായ പത്തനംതിട്ട ജില്ലയിലെ പൂങ്കാവിൽ മല്ലശ്ശേരി ഫ്രണ്ട്സ് സ്പോർട്സ് & ആർട്സ് ക്ലബിന്റെ സഹകരണത്തോടെ മാർച്ച് 19 -ന് നടക്കും.
പൂങ്കാവിലെ ഡാനികുട്ടി ഡേവിഡ് മെമോറിയൽ ഓപ്പൺ സ്റ്റേജിൽ ബഹു. കോന്നി എംഎൽഎ അഡ്വ. കെ.യു. ജനീഷ് കുമാർ അവാർഡ് ഫലകവും , അവാർഡ് തുകയായ ഒരു ലക്ഷം രൂപയും പി.ഐ ലോനപ്പന് സമ്മാനിക്കും. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം . റോബിൻ പീറ്റർ, പ്രമാടം പഞ്ചായത്ത് പ്രസിഡണ്ട് . എൻ നവനിത്ത്, പഞ്ചായത്ത് അംഗങ്ങളായ . കെ.എം മോഹനൻ, . ലിജാ പ്രകാശ്, . അച്യുതൻ നായർ , ഡബ്ള്യു. എം.സി ഗ്ലോബൽ ചെയർമാൻ . ജോണി കുരുവിള, ഡബ്ള്യു.എം.സി അയർലൻഡ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ . ടോംസി ഫിലിപ്പ്, . അശ്വതി പ്ലാക്കൽ, . ർ നാരായണൻ, ഫ്രണ്ട്സ് ക്ലബ് പ്രസിഡണ്ട് ജിജു അച്ചൻ എന്നിവർ പങ്കെടുക്കും.ചടങ്ങിനോട് അനുബന്ധിച്ചു കനൽ പാട്ടു കൂട്ടത്തിന്റെ നാടൻ പാട്ടും ഉണ്ടായിരിക്കും.
പത്തനംതിട്ട കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഡിവൈൻ കരുണാലയം ചാരിറ്റബിൾ ട്രസ്റ്റ്, സമൂഹത്തിലെ ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്ന ഒറ്റപ്പെട്ടവർക്ക് തണലായി പ്രവർത്തിക്കുന്നു. ഒപ്പം 1996 മുതൽ ദിവസവും മുടക്കം ഇല്ലാതെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സൗജന്യമായി ഏകദേശം 250 ലധികം ആളുകൾക്ക് ഉച്ചഭക്ഷണ വിതരണവും നടത്തുന്നു. ആരോരും ഇല്ലാതെ തരുവിൽ അകപ്പെട്ട നൂറിലധികം മനുഷ്യർക്കാണ് ഇതിനോടകം പി.ഐ ലോനപ്പന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഡിവൈൻ കരുണാലയം ചാരിറ്റബിൾ ട്രസ്റ്റ് ആശ്രയം ഒരുക്കിയത്. ഭക്ഷണവും മരുന്നും താമസ സൗകര്യവും അടക്കമുള്ള സൗകര്യങ്ങളാണ് കരുണാലയത്തിലെ അന്തേവാസികൾക്ക് ലഭ്യമാകുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ചാരിറ്റി നിബന്ധനകൾ പാലിച്ച് രജിസ്റ്റ്രേഷനോടെയാണ് ഡിവൈൻ കരുണാലയം ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തിക്കുന്നത്. 1999 ൽ പത്തനംതിട്ട ഓമല്ലൂരിൽ വാടകകെട്ടിടത്തിലാണ് പ്രവർത്തനം ആരംഭിച്ചത്.
പ്രവാസ ജീവിതത്തിന് ശേഷം ആണ് പി.ഐ ലോനപ്പൻ ജീവകാരുണ്യ പ്രവർത്തനം തുടങ്ങിയത്. അദ്ദേഹവും ട്രസ്റ്റ് അംഗം ആയ ഭാര്യ ആനിയമ്മയും കൂടിയാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. 3 സ്ഥിരം ജീവനക്കാരും സ്ഥാപനത്തിൽ പ്രവർത്തിക്കുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഡബ്ല്യു.എം.സി അയർലൻഡ് പ്രൊവിൻസിന്റെ ജീവകാരുണ്യ പ്രവർത്തങ്ങളുടെ ഭാഗമായി. അയർലൻഡ് മലയാളികളുടെ സഹകരണത്തോടെ ഡിവൈൻ കരുണാലയത്തിന് സാമ്പത്തിക സഹായം ചെയ്യുന്നുണ്ട്.
2016 ലാണ് ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ചുമതലാബോധത്തോടെ സാമൂഹ്യ ഇടപെടലുകൾ നടത്തുന്നവർക്കായി ഡബ്ല്യൂ.എം.സി അയർലൻഡ് പ്രൊവിൻസ് അവാർഡ് ഏർപ്പെടുത്തിയത്. അസീസി ചാരിറ്റബിൾ ഫൗണ്ടേഷൻ സ്ഥാപകയായ മേരി മക്ക്കോർമക്ക്, മെറിൻ ജോർജ്ജ് ഫൗണ്ടേഷൻ ചെയർപേഴ്സൺ ഫാ:ജോർജ് തങ്കച്ചൻ , Munster Indian Cultural Association (MICA) യുടെ ജീവകാരുണ്യ വിഭാഗമായ 'Share & Care, Limerick' എന്നിവർ മുൻവർഷങ്ങളിൽ അവാർഡിനർഹരായിരുന്നു.