ഷിക്കാഗോ: വീക്ക്ളി (VEECLi)എന്ന പേരിൽ, ഗ്യാസ് സ്റ്റേഷനുവേണ്ടി പ്രത്യേകം തയാറാക്കിയ സോഫ്റ്റ് വെയർ കെ.സി.എസിൽ വച്ച് ഷിക്കാഗോയിലെ പ്രമുഖരായ നിരവധി ഗ്യാസ് സ്റ്റേഷൻ ഉടമകളുടെ സാന്നിധ്യത്തിൽ പ്രകാശനം ചെയ്തു.

ഏറ്റവും പുതിയ സാങ്കേതികവിദ്യകളുപയോഗിച്ച് ഏവർക്കും എളുപ്പത്തിൽ പഠിക്കുവാനും കൃത്യമായ പ്രതിദിന ഇടപാടുകൾ രേഖപ്പെടുത്താനും പറ്റുന്ന രീതിയിലാണ് ഈ സോഫ്റ്റ് വെയർ തയാറാക്കിയിരിക്കുന്നത്. ശേഖരിക്കുന്ന വിവരങ്ങൾക്ക് സുരക്ഷയും സ്വകാര്യതയും ഉറപ്പുവരുത്താനുള്ള മുൻകരുതലോടെയാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഉടമസ്ഥർക്ക് വളരെ എളുപ്പത്തിൽ തങ്ങളുടെ ഗ്യാസ് സ്റ്റേഷനുകളിലെ വിവരങ്ങൾ മൊബൈൽ ഫോണിലോ കംപ്യൂട്ടറിലോ എവിടെനിന്നും എപ്പോൾ വേണമെങ്കിലും കാണാമെന്നുള്ളതാണ് ഇതിന്റെ ഒരു സവിശേഷത. ഷിക്കാഗോയിലെ മലയാളികളായ ബൈജു ജോസ്, ശരൺ കൃഷ്ണൻ, എബി തോമസ് എന്നിവരാണ് ഇത് വികസിപ്പിച്ചെടുത്തിരിക്കുന്നത്. പല ഗ്യാസ് സ്റ്റേഷനുകളിൽ വളരെ നാളുകൾകൊണ്ട് അവരുടെ പ്രശ്നങ്ങൾ വിലയിരുത്തിയതിനുശേഷമാണ് ഇത് തയാറാക്കിയിരിക്കുന്നത്.

കടയ്ക്കുള്ളിലേയും, പുറത്ത് പമ്പിലേയും, ഓരോ ഷിഫ്റ്റിലേയും, ദിവസത്തേയും വില്പന വിവരങ്ങൾ തത്സമയം വീക്ലിയിൽ കാണാം. ചെലവുകളും വരവുകളും വളരെ എളുപ്പത്തിൽ വീക്ലിയിൽ ഇൻപുട്ട് ചെയ്യാൻ സാധിക്കും. അതുകൊണ്ട് മാസാവസാനം ലാഭ-നഷ്ട വിവരങ്ങൾ നിഷ്പ്രയാസം കണ്ടുപിടിക്കാം. എല്ലാ വിവരങ്ങളും കാണാൻ സാധ്യമായതിനാൽ കുറെ ഏറെ നഷ്ടങ്ങൾ ഒഴിവാക്കാൻ ഈ സോഫ്റ്റ് വെയർ സഹായിക്കും.

ലോട്ടറി ബുക്ക്, ടിക്കറ്റ് എന്നിവ വളരെ എളുപ്പത്തിൽ സ്‌കാൻ ചെയ്ത് ഇൻവെന്റിയിൽ കയറ്റാം. സേഫിലുള്ളതും, വിൽപനയിലുള്ളതിന്റേയും ഇൻവെന്റി ഏത് സമയത്തും കാണാം. സ്പോട്ട് ചെക്ക് സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്.

റാങ്ക് മോണിറ്ററിങ് ആണ് വീക്ലിയയുടെ മറ്റൊരു സവിശേഷത. ടാങ്കിനോ, സെൻസറുകൾക്കോ എന്തെങ്കിലും തകരാറുണ്ടെങ്കിലോ, ഇന്ധനം കുറഞ്ഞ നിലയിലാണെങ്കിലോ ഫോണിൽ അറിയിപ്പ് പ്രത്യക്ഷപ്പെടും.

ഇങ്ങനെ ഒരു നീണ്ട പട്ടികതന്നെയുണ്ട് വീക്ലിയയുടെ പ്രത്യേകതകളിൽ. കുറെയേറെ മലയാളികൾ അമേരിക്കയിലുടനീളം ഗ്യാസ് സ്റ്റേഷനുകൾ നടത്തുന്നുണ്ട്. അവർക്ക് ഇത് തീർച്ചയായും വളരെ ഉപകാരപ്രദമാകുമെന്നതിൽ സംശയമില്ല. ഗ്യാസ് സ്റ്റേഷൻ ഉടമകൾക്ക് വീക്ലി സോഫ്റ്റ് വെയർ അവരുടെ കടകളിൽ സജ്ജമാക്കാനും അവർക്ക് ഉപയോഗയോഗ്യമാക്കാനും വേണ്ട എല്ലാ സഹായവും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്: http://veecli.com സന്ദർശിക്കുക.
ഫോൺ: 484 483 3254, ഇമെയിൽ: sales@veecli.com