- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ട്രാവൽ മാസ്‌ക് മാൻഡേറ്റ് ഒരു മാസത്തേക്ക് ദീർഘിപ്പിച്ചതായി ടിഎസ്എ
വാഷിങ്ടൺ: ട്രാവൽ മാസ്‌ക് മാൻഡേറ്റ് മാർച്ച് 18ന് അവസാനിക്കാനിരിക്കെ ഒരു മാസത്തേക്കു കൂടി (ഏപ്രിൽ 18 വരെ) ദീർഘിപ്പിച്ചുകൊണ്ട് ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്‌മിനിസ്‌ട്രേഷൻ (ടിഎസ്എ) ഉത്തരവിറക്കി.
പബ്ലിക്ക് ട്രാൻസ്‌പോർട്ടേഷൻ, ട്രാൻസ്‌പോർട്ടേഷൻ ഹബ് തുടങ്ങിയവയിലാണ് മാസ്‌ക് ഏപ്രിൽ 18 വരെ നിർബന്ധമാക്കി പുതിയ ഉത്തരവിറക്കിയിരിക്കുന്നത്.സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ (സിഡിസി)യുടെ നിർദ്ദേശ പ്രകാരമാണ് പുതിയ തീരുമാനമെടുത്തതെന്ന് മാർച്ച് 19 വ്യാഴാഴ്ച ടിഎസ്. അധികൃതർ അറിയിച്ചു.
കോവിഡ് 19 ലവൽ അടിസ്ഥാനമാക്കി ടിഎസ്എയും സിഡിസിയും നടത്തിയ പഠന റിപ്പോർട്ട് ഈ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. ഏപ്രിൽ 18 വരെ നീട്ടിയിട്ടുണ്ടെങ്കിലും സാഹചര്യങ്ങൾ അനുകൂലമായിരിക്കുകയും, കോവിഡ് ലവൽ താഴേക്കുവരികയും ചെയ്യുന്നുവെങ്കിൽ മാസ്‌ക് മാൻഡേറ്റ് നേരത്തെ പിൻവലിക്കുന്ന കാര്യം പരിഗണിക്കുമെന്നും ടിഎസ്എ. വ്യക്തമാക്കിയിട്ടുണ്ട്.
വൈറ്റ് ഹൗസ് കൊറോണ വൈറസ് റസ്‌പോൺസ് കോർഡിനേറ്റർ ട്രാവൽ മാസ്‌ക് മാൻഡേറ്റും, ഇതര കോവിഡ് നിയന്ത്രണങ്ങളും പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബൈഡൻ ഭരണകൂടത്തിന് കത്തയച്ചിരുന്നു. ഹോസ്പിറ്റൽ അഡ്‌മിഷനും, കോവിഡ് വ്യാപനവും കുറഞ്ഞുവരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു നിർദ്ദേശം മുന്നോട്ടു വച്ചിരുന്നത്. ഈ ആവശ്യത്തെ അമേരിക്കൻ എയർലൈൻസ്, ഡൽറ്റ, യുണൈറ്റഡ് എന്നിവയും പിന്തുണച്ചിരുന്നു.