ഡാളസ്: പതിനൊന്നാമത് മാർത്തോമാ സൗത്ത് വെസ്റ്റ് റീജിയൺ സന്നദ്ധ സുവിശേഷക സംഘം,സീനിയർ ഫെലോഷിപ്പ് ,സേവികസംഘം സംയുക്ത സമ്മേളനം മാർച്ച് 12 വൈകിട്ട് 6;30 മുതൽ 9:30 വരെ സൂം പ്ലാറ്റ്‌ഫോമിൽ സംഘടിപ്പിക്കുന്നു.

കോൺഫറൻസിന് പ്രധാന ചർച്ചാവിഷയം 'മിഷൻ' എന്നുള്ളതാണ് .റവ ജോബിൻ എബ്രഹാം ,മിഷനറി (കലഹണ്ടി,ഒഡിഷ )മുഖ്യ പ്രഭാഷണം നടത്തും .റവ ഡോ: ഈപ്പൻ വർഗീസ് ,റവ :തോമസ് മാത്യു ,സാമുവേൽ മാത്യു ,അലക്‌സ് ജോർജ് ,തോമസ് മാത്യു, ലീന അബ്രഹാം ,ജോളി ബാബു ,അന്നമ്മ മാത്യു ,ഈശോ മാളിയേക്കൽ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകും.സൂം ഐഡി 799 998 2537 .എല്ലാവരും പ്രാർത്ഥനപൂർവ്വം മീറ്റിംഗിൽസംബന്ധിക്കണമെന്നു സംഘാടകർ അറിയിച്ചു.