തിരുവനന്തപുരം: രാത്രി വൈകി ഭാര്യയ്ക്കും മകനുമൊപ്പം വോളിബോൾ കളിക്കുന്ന മന്ത്രി റോഷി അഗസ്റ്റിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഭാര്യയ്ക്കും മകനും ഒപ്പം വോളിബോൾ കളിക്കുന്ന വിഡിയോ റോഷിതന്നെയാണ് ഫേസ്‌ബുക്കിൽ പങ്കുവച്ചത്.

ഫേസ്‌ബുക്കിലെ കുറിപ്പ് ഇങ്ങനെ:
'രാത്രി വൈകിയാണ് വീട്ടിൽ എത്തിയത്. അപ്പോഴും എന്നെയും കാത്ത് ഭാര്യ റാണിയും ഇളയ മകൻ അപ്പുവും ' പ്രശാന്തി 'ൽ ഉണർന്ന് ഇരിപ്പുണ്ടായിരുന്നു. അത്താഴം കഴിഞ്ഞപ്പോ മോൻ ആണ് വോളിബോൾ എടുത്തുകൊണ്ട് വന്നത്. പിന്നെ വീട്ടുമുറ്റത്ത് അല്പം നേരം വോളിബോൾ പ്രാക്ടീസ്.

സ്‌കൂൾ - കോളജ് കാലഘട്ടത്തിൽ വോളിബോൾ താരം ആയിരുന്ന റാണി ഒട്ടും മോശം ആക്കിയില്ല. എന്നിലെ പഴയ വോളീബോളുകാരൻ പലപ്പോഴും പകച്ചു പോയി.

റാണി... അഹങ്കരിക്കേണ്ട... നിനക്ക് വേണ്ടി ഞാൻ അഡ്ജസ്റ്റ് ചെയ്താണ് സെർവ് ചെയ്തത്.. കേട്ടൊ... അല്ലേൽ ഇതൊന്നും അല്ല.'