- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശികൾ പ്രതികളാകുന്ന കേസുകളിൽ വർദ്ധന; കഴിഞ്ഞ രണ്ട് വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 45 കേസുകൾ
തിരുവനന്തപുരം: സംസ്ഥാനത്തു വിദേശികൾ പ്രതികളാകുന്ന കേസുകളിൽ വർധന. കഴിഞ്ഞ രണ്ട് വർഷത്തിനിടെ വിദേശികൾ പ്രതികളായ 45 കേസുകളാണു രജിസ്റ്റർ ചെയ്തത്. സാമ്പത്തിക തട്ടിപ്പും മറ്റു കുറ്റകൃത്യങ്ങളും ഇതിൽ ഉൾപ്പെടും. നൈജീരിയ സ്വദേശികൾ മാത്രം ഉൾപ്പെട്ട ഒമ്പത് കേസുകളുണ്ട്. പല കേസിലും പ്രതികൾ പിടിക്കപ്പെട്ടിട്ടില്ല. ഡിജിപിയുടെ പേരിൽ വ്യാജ വാട്‌സാപ് അക്കൗണ്ട് ഉണ്ടാക്കി ലക്ഷങ്ങൾ തട്ടിയതാണ് ഒടുവിലത്തെ കേസ്.
പൊലീസിനു കൂടി നാണക്കേടുണ്ടാക്കിയ ആ കേസിൽ പ്രതിയെ പിടിച്ചു. എറണാകുളം റൂറൽ (8), തിരുവനന്തപുരം സിറ്റി (6), മലപ്പുറം (5) എന്നിവിടങ്ങളിലാണു വിദേശികൾ ഉൾപ്പെട്ട കൂടുതൽ കേസ്. കോട്ടയം, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ റൂറൽ ജില്ലകളിൽ വിദേശികൾക്കെതിരെ കേസില്ല.
Next Story