- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അമേരിക്കൻ മാധ്യമ പ്രവർത്തകൻ യുക്രൈനിൽ കൊല്ലപ്പെട്ടു; രണ്ട് മാധ്യമപ്രവർത്തകർക്ക് പരിക്കേറ്റു
കീവ്: അമേരിക്കൻ മാധ്യമപ്രവർത്തകൻ യുക്രൈനിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മുൻ ന്യൂയോർക്ക് ടൈംസ് മാധ്യമപ്രവർത്തകനായ ബ്രൻഡ് റെനോഡ്(51) ആണ് കൊല്ലപ്പെട്ടത്. ഇർപ്പിനിൽ മറ്റ് രണ്ട് മാധ്യമപ്രവർത്തകർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
യുക്രൈനിയൻ ടെറിട്ടോറിയൽ ഡിഫൻസിന് വേണ്ടി സന്നദ്ധസേവനം നടത്തുന്ന സർജൻ ഡാനിലോ ഷാപോവലോവിനെ ഉദ്ധരിച്ച് എഎഫ്‌പിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
അൻപത്തി ഒന്നു വയസ്സായിരുന്നു. ഇർപ്പിനിൽ മറ്റ് രണ്ട് മാധ്യമപ്രവർത്തകർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. യുക്രൈനിയൻ ടെറിട്ടോറിയൽ ഡിഫൻസിന് വേണ്ടി സന്നദ്ധസേവനം നടത്തുന്ന സർജൻ ഡാനിലോ ഷാപോവലോവിനെ ഉദ്ധരിച്ചാണ് എ.എഫ്.പി വാർത്ത റിപ്പോർട്ട് ചെയ്തത്.
അമേരിക്കൻ മാധ്യമപ്രവർത്തകൻ യുദ്ധസ്ഥലത്ത് തൽക്ഷണം കൊല്ലപ്പെട്ടതായും മറ്റൊരാൾ ചികിത്സയിലാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. യുക്രൈനിലെ ഇർപ്പിനിലുള്ള എ.എഫ്.പി റിപ്പോർട്ടർമാർ മരിച്ച മാധ്യമപ്രവർത്തകന്റെ മൃതദേഹം കണ്ടു.
ന്യൂയോർക്ക് ടൈംസിന് വേണ്ടി ജോലി ചെയ്യുന്ന അമേരിക്കൻ പത്രപ്രവർത്തകൻ ബ്രൻഡ് റെനോഡിന്റെ മരണത്തിൽ അതിയായ ദുഃഖമുണ്ടെന്നും കഴിവുള്ള ഒരു ഫോട്ടോഗ്രാഫറും ചലച്ചിത്ര നിർമ്മാതാവും ആയിരുന്നു അദ്ദേഹമെന്നും ന്യൂയോർക്ക് ടൈംസ് ഡെപ്യൂട്ടി മാനേജിങ് എഡിറ്റർ ക്ലിഫ് ലെവി പറഞ്ഞു. കൊല്ലപ്പെട്ട ബ്രൻഡ് റെനോഡ് യുക്രൈനിൽ ന്യൂയോർക്ക് ടൈംസിന് വേണ്ടിയുള്ള ജോലികളിൽ അല്ലായിരുന്നെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
റഷ്യ-യുക്രൈൻ ഏറ്റുമുട്ടൽ 17ആം ദിവസത്തിലേക്ക് കടന്നപ്പോഴും കിവിനായുള്ള പോരാട്ടം തുടരുകയാണ്. യുദ്ധം അവസാനിപ്പിക്കാൻ റഷ്യയും-യുക്രൈനും പലതവണ ചർച്ചകൾ നടത്തിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. യുദ്ധം 17ആം ദിവസത്തിലേക്ക് കടന്നതോടെ വടക്കുപടിഞ്ഞാറൻ മേഖലകളിലും രൂക്ഷപോരാട്ടമാണ് നടക്കുന്നത്. കിയവിൽ റഷ്യൻ സൈന്യം വൻ ആക്രമണത്തിന് ഒരുങ്ങുന്നതായി ഉപഗ്രഹ ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. കിയവിൽനിന്ന് 25 കിലോമീറ്റർ അകലെ റഷ്യൻ സൈന്യം നിലയുറപ്പിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്