- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
വാക്സിനേറ്റഡ് ട്രാവൽ ലെയ്ൻ വഴിയെത്തുന്നവർക്ക് ആന്റിജൻ റാപ്പിഡ് ടെസ്റ്റ് സ്വയം നടത്താം; അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കും സിംഗപ്പൂരിൽ യാത്രാ ഇളവുകൾ നാളെ മുതൽ
വാക്സിനേറ്റഡ് ട്രാവൽ ലെയ്നിൽ (VTL) വഴിയും അപകടസാധ്യത കുറഞ്ഞ പ്രദേശങ്ങളിൽ നിന്നുമുള്ള എല്ലാ യാത്രക്കാർക്കും സിംഗപ്പൂരിൽ എത്തി 24 മണിക്കൂറിനുള്ളിൽ മേൽനോട്ടമില്ലാത്ത ആന്റിജൻ റാപ്പിഡ് ടെസ്റ്റ് (ART) നടത്തി റിസൾട്ട് കൈമാറാവുന്നതാണ്. ചൊവ്വാഴ്‌ച്ച മുതൽ പുതിയ യാത്രാ നിയമം പ്രാബല്യത്തിൽ വരും.
മേൽനോട്ടത്തിലുള്ള സെൽഫ് സ്വാബ് എആർടിയുടെ റിസൾട്ടിന് പകരം ആണ് പുതിയ സംവിധാനമെന്ന് ആരോഗ്യ മന്ത്രാലയം (MOH) വെള്ളിയാഴ്ച അറിയിച്ചു. പുറത്ത് നിന്ന് വരുന്നവരിലുള്ള അണുബാധ കേസുകളുടെ എണ്ണം കുറവാണെന്നും മൊത്തം പ്രതിദിന അണുബാധയുടെ 1 ശതമാനം മാത്രമാണിതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
ചൈന, മക്കാവു, തായ്വാൻ തുടങ്ങിയ കുറഞ്ഞ അണുബാധ നിരക്കുള്ള പ്രദേശങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് പുതിയ ആവശ്യകത ബാധകമാകും.ഓസ്ട്രേലിയ, ദക്ഷിണ കൊറിയ, യുണൈറ്റഡ് സ്റ്റേറ്റ്സ് തുടങ്ങിയ സിംഗപ്പൂരിൽ VTL ഉള്ള സ്ഥലങ്ങളിൽ നിന്ന് വരുന്ന വാക്സിനേഷൻ എടുത്ത യാത്രക്കാർക്കും ഇത് ബാധകമാകും.
ഈ രാജ്യങ്ങളിലുള്ളവർ സിംഗപ്പൂലെത്തി അവരുടെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിന് മുമ്പ് മേൽനോട്ടമില്ലാത്ത സെൽഫ്-സ്വാബ് ART ടെസ്റ്റ് ഫലം ഈ വെബ്സൈറ്റിൽ റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്.വരും ആഴ്ചകളിൽ ഒരു പുതിയ വാക്സിനേറ്റഡ് ട്രാവൽ കൺസെപ്റ്റിനായി തയ്യാറെടുക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പാണ് പുതിയ ആവശ്യകത, MOH പറഞ്ഞു.
അതേസമയം, വിടിഎൽ ലിസ്റ്റിൽ ഇല്ലാത്ത സ്ഥലങ്ങളിൽ നിന്നോ നിയന്ത്രിത രാജ്യങ്ങളുടെ വിഭാഗത്തിന് കീഴിലുള്ള പ്രദേശങ്ങളിൽ നിന്നോ എത്തുന്ന യാത്രക്കാർ ഇപ്പോഴും ഏഴ് ദിവസത്തെ സ്റ്റേ-ഹോം അറിയിപ്പ് നിലിവലുണ്ട്.നിയന്ത്രിത രാജ്യങ്ങളിൽ നിന്നുള്ളവരും ഓൺ-അറൈവൽ പിസിആർ ടെസ്റ്റ് നടത്തേണ്ടതുണ്ട്. ഈ വിഭാഗത്തിന് കീഴിൽ നിലവിൽ രാജ്യങ്ങളില്ല.