പ്രവിശ്യയിൽ ശേഷിക്കുന്ന എല്ലാ നിയന്ത്രണങ്ങളും നീക്കിയതിനാൽ, ശനിയാഴ്ച മുതൽ ഇനി ഭക്ഷണം കഴിക്കാനോ ജിമ്മിൽ വ്യായാമം ചെയ്യാനോ തിയേറ്ററുകളിൽ സിനിമ കാണാനോ ക്യൂബെക്കറുകൾക്ക് ഇനി വാക്സിൻ പാസ്പോർട്ട് കാണിക്കേണ്ടതില്ല. മാത്രമല്ല മാസ്‌ക് നിർബന്ധമാക്കിയതൊഴിച്ചാൽ മറ്റെല്ലാ നിയമങ്ങളും അവസാനിച്ചു. റെസ്റ്റോറന്റുകൾ, ബാറുകൾ, കാസിനോകൾ, മറ്റ് വലിയ വിനോദ കേന്ദ്രങ്ങൾ എന്നിവയ്ക്ക് പരിധിയില്ലാതെ തുറക്കാനാകും.

നൃത്തവും കരോക്കെയും പാട്ടും ഒക്കെ വീണ്ടും പ്രവിശ്യയിൽ അനുവദീനിയമായി രിക്കുകയാണ്. കൂടാതെ ബെൽ സെന്റർ പോലുള്ള വലിയ വേദികളിൽ മൂന്ന് മാസത്തിനുള്ളിൽ ആദ്യമായി ശനിയാഴ്ച വൈകുന്നേരം മോൺട്രിയൽ കനേഡിയൻസ് ഹോക്കി ഗെയിമിനായി ഫുൾ ഹൗസ് അനുവദിച്ചിരിക്കുകയാണ്.

മാസ്‌കുകൾ ഇപ്പോൾ നിർബന്ധമാണെങ്കിലും, ഏപ്രിൽ പകുതിയോടെ ഇതും മാറ്റിയേക്കാം. എന്നാൽ മെയ്‌വരെ പൊതുഗതാഗതത്തിൽ ഇത് നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു.കഴിഞ്ഞ സെപ്റ്റംബറിൽ വാക്‌സിൻ പാസ്‌പോർട്ട് കൊണ്ടുവന്ന ആദ്യത്തെ പ്രവിശ്യയാണ് ക്യൂബെക്ക്. പ്രവിശ്യയിൽ ഇതിന്റെ ഉപയോഗം താൽക്കാലികമായി നിർത്തിവച്ചിരിക്കുമ്പോൾ, റോഡിൽ ആവശ്യമുണ്ടെങ്കിൽ അത് അവരുടെ ഫോണുകളിൽ സൂക്ഷിക്കാൻ ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു.