- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'പ്രധാനമന്ത്രി നരേന്ദ്ര മോദി അസാമാന്യ പ്രഭാവവും ഊർജവും ഉള്ളയാൾ'; ഉത്തർപ്രദേശിലെ മികച്ച വിജയത്തിന്റെ കീർത്തി പ്രധാനമന്ത്രിക്ക് അവകാശപ്പെട്ടതെന്നും ശശി തരൂർ
ജയ്പുർ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് കോൺഗ്രസ് എംപി ശശി തരൂർ. അസാമാന്യമായ പ്രഭാവവും ഊർജവും ഉള്ള ആളാണ് പ്രധാനമന്ത്രിയെന്നും ഉത്തർപ്രദേശിലെ മികച്ച വിജയത്തിന്റെ കീർത്തി പ്രധാനമന്ത്രിക്ക് അവകാശപ്പെട്ടതാണെന്നും തരൂർ പ്രശംസിച്ചു. ജയ്പുർ സാഹിത്യോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പ്രധാനമന്ത്രി നരേന്ദ്ര മോദി അസാമാന്യമായ പ്രഭാവവും ഊർജവും ഉള്ളയാളാണ്. ചില കാര്യങ്ങൾ, പ്രത്യേകിച്ച് രാഷ്ട്രീയപരമായ ചിലത് അദ്ദേഹം വളരെ നന്നായി ചെയ്തു. ഇത്രയും വലിയൊരു മാർജിനിൽ അവർ വിജയിക്കുമെന്ന് ഞങ്ങൾ കണക്കു കൂട്ടിയിരുന്നില്ല. പക്ഷേ അദ്ദേഹത്തിനത് സാധിച്ചു' തരൂർ പറഞ്ഞു. ഇന്ത്യയിലെ വോട്ടർമാർക്ക് അമ്പരപ്പിക്കാനുള്ള കഴിവുണ്ടെന്നും ഒരിക്കൽ അവർ ബിജെപിയെ അമ്പരപ്പിക്കുമെന്നും തരൂർ കൂട്ടിച്ചേർത്തു. ഇന്ന് ബിജെപിക്ക് വേണ്ടത് വോട്ടർമാർ നൽകിയെന്നും തരൂർ കൂട്ടിച്ചേർത്തു.
മോദിക്കെതിരെ കടുത്ത വിമർശനവും ശശി തരൂർ നടത്തി. രാജ്യത്തെ വർഗീയവും മതപരവുമായി വിഭജിക്കുന്ന അത്തരം ശക്തികളെ മോദി സമൂഹത്തിൽ അഴിച്ചുവിട്ടു. വിഷലിപ്തമായ പ്രചാരണങ്ങളാണ് അവർ നടത്തുന്നത് -ശശി തരൂർ പറഞ്ഞു.
'ഇന്ത്യൻ വോട്ടർമാർക്ക് അമ്പരപ്പിക്കാനുള്ള കഴിവുണ്ട്, ഒരു ദിവസം അവരും ബിജെപിയെ അമ്പരപ്പിക്കും. എന്നാൽ ഇപ്പോൾ അവർ ബിജെപിക്ക് അവർ ആഗ്രഹിച്ചത് നൽകി. ഇത്രയും ഭൂരിപക്ഷത്തോടെ ബിജെപി വീണ്ടും അധികാരത്തിൽ വരുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നില്ല. സമാജ്വാദി പാർട്ടിയുടെ സീറ്റുകൾ വർദ്ധിച്ചു. അതിനാൽ അവർ മികച്ച പ്രതിപക്ഷമാണെന്ന് തെളിയിക്കും' -തരൂർ കൂട്ടിച്ചേർത്തു.




