- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ബിയർ പ്രേമികൾക്ക് വരാനിരിക്കുന്നത് സുവർണകാലം; വരാനിരിക്കുന്ന ഫെഡറൽ ബജറ്റിൽ ഡ്രാഫ്റ്റ് ബിയറിന്റെ എക്‌സൈസ് നികുതി പകുതിയായി കുറയുമെന്ന് സൂചന; പെട്രോളിന്റെ എക്‌സൈസ് തീരുവ കുറയ്ക്കണമെന്ന ആവശ്യം ശക്തം
ബിയർ പ്രേമികൾ ഉടൻ തന്നെ കുറഞ്ഞ നിരക്കിൽ ഒരു സ്‌കൂളർ ആസ്വദിക്കാൻ സാധിക്കുമെന്ന് റിപ്പോർട്ട്. അതായത് രാനിരിക്കുന്ന ഫെഡറൽ ബജറ്റിൽ ഡ്രാഫ്റ്റ് ബിയറിന്റെ എക്‌സൈസ് നികുതി പകുതിയായി കുറയുമെന്ന റിപ്പോർട്ടാണ് പുറത്ത് വന്നത്.153 മില്യൺ ഡോളറിന്റെ നിർദ്ദേശം ഒരു ബിയർ കെഗിന്റെ വില പകുതിയായി കുറയ്ക്കും അതായ്ത് ഒരു ബിയർ കെഗിന്റെ വില 35 ഡോളറായി കുറയും, അതായത് പൈന്റുകൾക്ക് 40c, സ്‌കൂണേഴ്സ് 35c, ഒരു പോട്ട് 20c എന്നി വിലകളിൽ ലഭ്യമായിരിക്കും.
പബ്ബുകളെയും റെസ്റ്റോറന്റുകളെയും കോവിഡ് കാലത്തിൽ നിന്ന് കരകയറാനും കൂടുതൽ പേരം ആകർഷിക്കാനും സഹായിക്കുന്നതിന് ലക്ഷ്യമിട്ടുള്ള വിലക്കുറവ് കൊണ്ട് കുറഞ്ഞ ചെലവ് താൽക്കാലികമായിരിക്കുമെന്നും സൂചനയുണ്ട്.ഡ്രാഫ്റ്റ് ബിയറിന്റെ എക്‌സൈസ് 50 ശതമാനം വെട്ടിക്കുറയ്ക്കുന്നത് പരിഗണിക്കണമെന്ന് കുറഞ്ഞത് 20 സഖ്യകക്ഷി എംപിമാരെങ്കിലും ട്രഷറർ ജോഷ് ഫ്രൈഡൻബെർഗിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മാർച്ച് 29 ന് ഫ്രൈഡൻബർഗ് ഫെഡറൽ ബജറ്റ് അവതരിപ്പിക്കുക. ഇത് കൂടാതെ പെട്രോൾ വില ഉയരുന്ന സാഹചര്യത്തിൽ എക്‌സൈസ് തീരുവ കുറയ്ക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ഇത് കൂടാതെ ബഡ്ജറ്റ് നിർദ്ദേശങ്ങളിൽ അടങ്ങിയിരിക്കുന്ന മറ്റ് ജീവിതച്ചെലവ് നടപടികളിൽ 3 നികുതി ഇളവുകൾ ഉൾപ്പെടുന്നു, ഇത് $200,000 വരെ വരുമാനമുള്ളവരുടെ നികുതി നിരക്ക് 37 ശതമാനത്തിൽ നിന്ന് 30 ആയി കുറയ്ക്കാനും. നികുതിദായകർക്ക് പ്രതിവർഷം 1060 ഡോളർ വരെ ഒറ്റത്തവണയായി നൽകുന്ന താഴ്ന്ന വരുമാനനികുതി ഓഫ്‌സെറ്റ് മുതൽ ഇടത്തരം ആദായനികുതി ഓഫ്‌സെറ്റ് വരെ നീട്ടുന്നതിന് സെന്റും പരിഗണനയും നൽകിയിട്ടുണ്ട്.