അജ്മാൻ :  നടത്തിയ ഓൺലൈൻ ലോക സമാധാന പ്രാർത്ഥനാ സംഗമം യു.എ.ഇ മുൻ പരിസ്ഥിതി വകുപ്പ് മന്ത്രി ഡോ. മൊഹമ്മദ് സെയ്ദ് അൽ കിണ്ടി ഉദ്ഘാടനം ചെയ്തു.

മനുഷ്യ സമൂഹം ഒട്ടനവധി പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന സന്ദർഭത്തിൽ ലോക സമാധാനത്തിന് കൂട്ടായ പ്രാർത്ഥനയും, മത സൗഹാർദ്ദ സദസ്സുകളും അനിവാര്യമാണ്. മനുഷ്യ നാഗരികതകൾ വിവിധ കാലഘട്ടങ്ങളിൽ ഒട്ടനവധി പ്രശ്‌നങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളിലെല്ലാം മനുഷ്യരാശി ഒറ്റക്കെട്ടായി നിലകൊള്ളുന്നതും സമാധാനത്തിനായി കൊതിക്കുന്നതും പരിശ്രമിക്കുന്നതും നാം കണ്ടു. നമ്മിൽ എല്ലാവരിലും അന്തർലീനമായിരിക്കുന്ന ഈ അചഞ്ചലമായ ആത്മാവാണ് നമുക്ക് പ്രത്യാശ നൽകുന്നത്. ലോകം മുഴുവൻ സമാധാനത്തിനായി വാദിക്കുന്ന സമയമാണിത്. എല്ലായ്‌പ്പോഴും ദാരിദ്ര്യം കുറയ്ക്കുന്നതിനും, സമാധാനവും സമൃദ്ധിയും പ്രോത്സാഹിപ്പിക്കുന്നതിനും ശക്തമായി നിലകൊള്ളുന്ന രാജ്യമാണ് യു.എ.ഇ. ഉക്രയിൻ അഭയാർത്ഥികളുടെ പുനരധിവാസ പ്രവർത്തങ്ങൾക്ക് വൈസ്‌മെൻസ് ക്ലബ് ഇന്റർനാഷണൽ ഫോറം നടത്തുന്ന ശ്രമങ്ങൾ ശ്ലാഖനീയമാണെന്ന് ഡോ. മൊഹമ്മദ് സെയ്ദ് അൽ കിണ്ടി പറഞ്ഞു.

വൈസ്‌മെൻസ് ക്ലബ് അജ്മാൻ പ്രസിഡണ്ട് ഡയസ് ഇടിക്കുളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ലോക സമാധാന പ്രാർത്ഥനാ സംഗമത്തിൽ മഹർഷി ബ്രഹ്‌മാനന്ത യോഗി, നീംസ് മറിയാൻ (ഹംഗറി), ആദം റൈക്ലിക്ക് (പോളണ്ട്), ജോബി ജോഷ്വ, ബ്രിസ്റ്റോൾ മേയർ ടോം ആദിത്യ, റവ.ഡോ.ജോസഫ് മാത്യു, ഷാജി ഡി.ആർ., എ.വി.ബൈജു, അഷറഫ് കരുനാഗപ്പള്ളി, ഷിബു ജോൺ, മേഴ്സി മാത്യു, റെജി സക്കറിയ, ബിജി ചന്ദ്രൻ, റോസ് മേരി ജോൺസൺ, ഷാജി ഐക്കര, ലെനി, സുജ ഷാജി എന്നിവർ പ്രസംഗിച്ചു.

വിവിധ മത ഗ്രന്ഥങ്ങളിലെ പ്രാർത്ഥനാ ഗീതങ്ങൾ വിവിധ ഭാഷകളിൽ (ഉക്രയിൻ, റഷ്യൻ , അരാമിക്, അറബി, മലയാളം) ചടങ്ങിൽ ആലപിച്ചു.

Program Video: https://youtu.be/0frgRuKmaJY