- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
യുവ എഴുത്തുകാരി സമീഹ ജുനൈദിന് കൾച്ചറൽ ഫോറത്തിന്റെ ആദരം
ദോഹ: യുവ എഴുത്തുകാരിയും ഖത്തറിൽ പ്രവാസിയുമായിരുന്ന സമീഹ ജുനൈദിനെ കൾച്ചറൽ ഫോറം കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി ആദരിച്ചു. കൾച്ചറൽ ഫോറം ഹാളിൽ നടന്ന ചടങ്ങ് കൾച്ചറൽ ഫോറം ഖത്തർ - അഡൈ്വസറി ബോർഡ് ചെയർമാൻ ഡോ. താജ് ആലുവ ഉദ്ഘാടനം ചെയ്തു. സമീഹയുടെ എഴുത്തുകൾ വലിയ പോസിറ്റീവ് എനർജി നല്കുന്നതാണെന്നും ജീവിതത്തിലെ പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടാൻ പഠിപ്പിക്കുന്നതുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡണ്ട് ഹാരിസ് കാരുമാത്ര അധ്യക്ഷത വഹിച്ച ചടങ്ങിൽ, കൾച്ചറൽ ഫോറം ഖത്തർ സെക്രട്ടറി രമ്യ നമ്പിയത്ത് എഴുത്തുകാരിക്ക് മൊമെന്റോ നൽകി ആദരിച്ചു.
മണ്ഡലം വൈസ് പ്രസിഡന്റ് നജിയ ഷാഹിർ മണ്ഡലത്തിന്റെ പ്രത്യേക ഉപഹാരം നൽകി. കൾച്ചറൽ ഫോറം സെക്രട്ടറി അനീസ് റഹ്‌മാൻ, ജില്ലാ വൈസ് പ്രസിഡന്റ് കജൻ ജോൺസൺ, അബ്ദുൽ അസീസ് കൂളിമുട്ടം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഹസീന ഇസ്മായിൽ ഗാനം ആലപിച്ചു. സമീഹ ജുനൈദ് മറുപടി പ്രസംഗം നടത്തി.ഖത്തറിലെ നാട്ടുകാർ നൽകുന്ന ആദരവിനും സ്‌നേഹത്തിനും പ്രത്യേക നന്ദി പറഞ്ഞു. മണ്ഡലം സെക്രട്ടറി നഫീദ് സി.എം സ്വാഗതവും ട്രഷറർ അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു. തൃശൂർ മാള സ്വദേശിയായ സമീഹ, ഖത്തർ പ്രവാസിയായിരിക്കെ നാട്ടിൽ നിര്യാതനായ ജുനൈദ് - അസൂറ ദമ്പതികളുടെ മകളാണ്. മാള ഹോളിഗ്രെസ് കോളേജിൽ ബി ഫാം വിദ്യാർത്ഥിനിയാണ്. തന്റെ രണ്ടാമത്തെ പുസ്തകമായ INNER VOICE ന്റെ പ്രകാശനത്തിന് ശേഷമാണ് സമീഹ ഹ്രസ്വ സന്ദർശനത്തിനായി ഖത്തറിൽ എത്തുന്നത്.