- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
കേരള ബജറ്റ് നിരാശാജനകം കൾച്ചറൽ ഫോറം
ദോഹ : ധനമന്ത്രി കെ.എൽ ബാലഗോപാൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ച കേരള ബജറ്റ് പ്രവാസികളെ നിരാശരാക്കിയെന്ന് കൾച്ചറൽ ഫോറം സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.മുൻ ബജറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികളെ കാര്യമായി പരാമർശിച്ചില്ല. കോവിഡിൽ മരിച്ച പ്രവാസി കുടുംബങ്ങൾക്ക് സഹായം നൽകണമെന്ന ആവശ്യം പൂർണമായും അവഗണിക്കപ്പെടുകയും കോവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തിയ അനേകായിരം പ്രവാസികളുടെ പുനരധിവാസത്തെ കുറിച്ച് ഒരു നിർദ്ദേശവും ബജറ്റിലില്ല. കേരളത്തിന്റെ ജിഡിപിയുടെ ഒരു വലിയ ശതമാനം പങ്കും സംഭാവന ചെയ്യുന്നത് പ്രവാസികളാണ്.
എന്നാൽ, പ്രവാസികളുടെ ക്ഷേമത്തിനോ, ഗുണകരമാകുന്നതോ ആയ പദ്ധതികളൊന്നും ബജറ്റിലുണ്ടായില്ല. വിവിധ മേഖലകളിൽ ദീർഘകാല അനുഭവ പരിചയവും പ്രാവീണ്യവുമുള്ള ആയിരക്കണക്കിന് പ്രവാസികൾ ജോലി നഷ്ട്ടപെട്ടു നാട്ടിലുണ്ടായിരിക്കെ അവരുടെ കഴിവുകൾ നാടിന്റെ വികസനത്തിന് ഉപയോഗിക്കുന്ന പദ്ധതികളെ കുറിച്ച് സർക്കാർ ആലോചിക്കുക പോലും ചെയ്തില്ല എന്നത് കൂടി വ്യക്തമാക്കുന്നതാണ് ഈ ബജറ്റ്. അതേ സമയം യുക്രൈനിൽ നിന്ന് മടങ്ങേണ്ടി വന്ന വിദ്യാർത്ഥികൾക്ക് സഹായം നൽകുമെന്നത് സ്വാഗതാർഹമാണെന്നും കൾച്ചറൽ ഫോറം അഭിപ്രായപ്പെട്ടു. പ്രസിഡണ്ട് എ.സി മുനീഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ ഷാനവാസ് ഖാലിദ്, ചന്ദ്ര മോഹൻ, സജ്‌ന സാക്കി, ജനറൽ സെക്രട്ടറി മജീദ് അലി, താസീൻ അമീൻ തുടങ്ങിയവർ സംസാരിച്ചു.