- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിജു ആൻഡ് പി.എസ്.കെ. ക്ലാസസ്; 'നമുക്കുയരാം' സ്‌കോളർഷിപ്പ് പദ്ധതിയുടെ വിജയികളെ ആദരിച്ചു
തൃശൂർ: എൻട്രൻസ് പരിശീലനമേഖലയിലെ പ്രമുഖ സ്ഥാപനമായ റിജു ആൻഡ് പി.എസ്.കെ. ക്ലാസസിന്റെ 'നമുക്കുയരാം' സൗജന്യ സമഗ്ര സാമൂഹിക വിദ്യാഭ്യാസ ഹയർ സെക്കൻഡറി സ്‌കോളർഷിപ്പ് പദ്ധതിയുടെ വിജയികളായ വിദ്യാർത്ഥികളെ ആദരിച്ചു. റവന്യു മന്ത്രി അഡ്വ. കെ. രാജൻ പരിപാടി ഉദ്ഘാടനം ചെയ്തു. തൃശൂർ കോർപറേഷൻ മേയർ എം.കെ. വർഗീസ് അധ്യക്ഷതവഹിച്ചു. കൊച്ചി ഇൻകം ടാക്സ് ജോയിന്റ് കമ്മീഷണർ ജ്യോതിസ് മോഹൻ ഐ.ആർ.എസ്. മുഖ്യപ്രഭാഷണം നടത്തി.
വിദ്യാഭ്യാസ വിചക്ഷണൻ ചിത്രൻ നമ്പൂതിരിപ്പാട്, തൃശൂർ കോർപറേഷൻ കൗൺസിലർ കെ.ജി. നിജി, റിജു ആൻഡ് പി.എസ്.കെ. ക്ലാസ്സസ് ഡയറക്ടർമാരായ റിജു ശങ്കർ, വി. അനിൽകുമാർ, ഹരിശ്രീ വിദ്യാനിധി സ്‌കൂൾ എക്സിക്യൂട്ടീവ് ഡയറക്ടർ നളിനി ചന്ദ്രൻ, പൂങ്കുന്നം ജി.എച്ച്.എസ്.എസ്. പ്രിൻസിപ്പൽ ഭരത് രാജ്, തൃശൂർ കോർപറേഷൻ മുൻ കൗൺസിലർമാരായ വി.രാവുണ്ണി, ഗിരീഷ്‌കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
Next Story