ജുബൈൽ: ജുബൈൽ കെഎംസിസിയുടെ പ്രവർത്തനങ്ങളിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ഒരു ഏരിയ കമ്മിറ്റിയായ ഹോസ്പിറ്റൽ ഏരിയ കമ്മിറ്റിയുടെ ജനറൽ ബോഡി യോഗം റോയൽ മലബാറിൽ ചേർന്നു. കഴിഞ്ഞ കമ്മിറ്റിയുടെ വിശദമായ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറിയായിരുന്ന ശിഹാബ് കൊടുവള്ളി അവതരിപ്പിച്ചു. ജുബൈലിലെ പ്രവാസി സമൂഹത്തിലും നാട്ടിലും വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളും, മറ്റു കായിക, സാമൂഹിക, സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചു കൊണ്ട് മികച്ച പ്രവർത്തനം ആണ് ഹോസ്പിറ്റൽ ഏരിയ കമ്മിറ്റി നടത്തിയത് എന്ന് ജനറൽ ബോഡി വിലയിരുത്തി. കോവിഡ് കാലത്തെ പ്രവർത്തനങ്ങൾ എടുത്തു പറയേണ്ടതാണ് എന്ന് പ്രത്യേകം വിലയിരുത്തി. റിട്ടേർണിങ് ഓഫീസർമാരായ അസീസ് ഉണ്ണിയാൽ, മുഹമ്മദ് കുട്ടി മാവൂർ എന്നിവർ കമ്മിറ്റിയുടെ രുപീകരണത്തിന് നേതൃത്വം നൽകി.

ബഷീർ വെട്ടുപാറയെ പ്രസിഡന്റ് ആയി തിരഞ്ഞെടുത്തു. ഉപദേശക സമിതി ചെയർമാൻ ആയി സലാം ആലപ്പുഴയെ തിരഞ്ഞെടുത്തു. വൈസ് ചെയർമാൻ മാർ ആയി ശിഹാബ് കൊടുവള്ളി, ഹമീദ് ആലുവ, ഷിബു കവലയിൽ, സുബൈർ കൊടിഞ്ഞി എന്നിവരെ തിരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി ആയി ശാമിൽ ആനിക്കാട്ടിൽ മരുതലയെയും ട്രെഷറർ ആയി മജീദ് ചാലിയത്തെയും തിരഞ്ഞെടുത്തു. വൈസ്-പ്രസിഡന്റെമാരായിഅബൂബക്കർ കാസർകോഡ്, റഷീദ് കൈപ്പാക്കിൽ, അലിയാർ പരീത് നടുകുടി, മാലിക് എമേർജിങ്. ജോയിന്റ് സെക്രട്ടറിമാരായി യാസർ ചങ്ങലീരി, മുഫസ്സിൽ തൃശൂർ, ആസിഫ് പി.എം.ആർ, നൗഷാദ് പൂക്കാടൻ എന്നിവരെയും ഓർഗനൈസിങ് സെക്രട്ടറിയായി റിയാസ് ബഷീർ ആലപ്പുഴയെയും തിരഞ്ഞെടുത്തു. കൂടാതെ വിവിധ സബ്-കമ്മിറ്റികളും രൂപീകരിച്ചു. ചങ്ങാതിക്കൂട്ടം കൺവീനർ ആയി മുഹമ്മദ് ഫാരിസ്, കുടുംബ വേദി കൺവീനർ ആയി നൗഫൽ കൊടുങ്ങല്ലൂർ, സ്പോർട്സ് വിങ് കൺവീനർ ആയി ജലീൽ മങ്കട, കലാ സാംസ്‌കാരിക ചെയർമാൻ ആയി സുൽഫി തിരുവനന്തപുരം, കൺവീനർ ആയി നൗഷാദ് പള്ളിക്കൽ ബസാർ എന്നിവരെയും തിരഞ്ഞെടുത്തു. മാധ്യമ സ്വാതന്ത്രം തകർക്കുന്ന ഭരണകൂട നിലപാടുകൾ ജനാതിപത്യ ഇന്ത്യക്ക് നാണക്കേടാണ് എന്നും, ലോകത്തു തന്നെ ചർച്ച ചെയ്യപ്പെട്ട ഇന്ത്യയിലെ ഹിജാബ് നിരോധനം സംഘപരിവാർ നടത്തി വരുന്ന ഇന്ത്യയുടെ ആത്മാവ് ആയ ജനാതിപത്യ മതേതരത്വം തകർക്കാൻ ഉള്ള ഗൂഢ നീക്കമാണ് എന്നും, മാധ്യമങ്ങൾക്ക് എതിരെയും ന്യൂനപക്ഷങ്ങൾക്ക് എതിരെയും ഉള്ള ഇത്തരം കിരാത നടപടികൾ ഓരോ ജനാതിപത്യ വിശ്വാസികളും ഒറ്റക്കെട്ടായി എതിർക്കണം എന്നും യോഗം വിലയിരുത്തി. ജുബൈൽ കെഎംസിസി സെൻട്രൽ കമ്മിറ്റി നേതാക്കളായ ഫിറോസ് വൽക്കണ്ടി, നൗഷാദ് തിരുവനന്തപുരം, ശംസുദ്ധീൻ പള്ളിയാളി, റാഫി കൂട്ടായി എന്നിവരും പ്രത്യേക ക്ഷണിതാക്കളായി ജനറൽ ബോഡിയിൽ പങ്കെടുത്തു.