- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീ അരങ്ങിന്റെ മാർഗ്ഗ ദർശി;കേരള സംഗീത നാടക അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ലഭിച്ച സുധി നിരീക്ഷയെ അറിയാം
കഴിഞ്ഞ മുപ്പതിലേറെ വർഷമായി സ്ത്രീപക്ഷ നാടകവേദിയിൽപ്രവർത്തിച്ചുവരുന്നു. കഴിഞ്ഞ കുറേ നാളുകളായി സ്ത്രീ ശക്തി കേരള കലാജാഥക്കു വേണ്ടി 14 ജില്ലകളിലായി 14 രംഗശ്രീ സംഘങ്ങളെ നാടകാവതരണത്തിന്തയ്യാറാക്കുന്ന തിരക്കിലായിരുന്ന സുധി പറയുന്നത് മാർച്ച് 8 മുതൽസംസ്ഥാനത്തുടനീളം നാടകം അവതരിപ്പിച്ചു നീങ്ങുന്ന രംഗശ്രീ അംഗങ്ങൾക്ക്ഞാൻ ഈ പുരസ്‌കാരം സമർപ്പിക്കുന്നുഎന്നാണ്. തിരുവനന്തപുരത്ത് നിരീക്ഷസ്ത്രീ നാടകവേദിയുടെ സ്ഥാപക അംഗമായ സുധി, നിരീക്ഷക്ക് വേണ്ടി ഇരുപതിലേറെനാടകം സംവിധാനം ചെയ്യുകയുണ്ടായി.
തൃശ്ശൂർ സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്നുംഎന്നും B.T.A, M.T.A, MPhil ബിരുദങ്ങൾ iകരസ്ഥമാക്കിയിട്ടുണ്ട്. B.T.Aപഠനത്തിനുശേഷം 94 ൽ അഭിനേത്രി എന്ന കേരളത്തിലെ ആദ്യത്തെ സ്ത്രീ നാടകവേദിയായ അഭിനേത്രിക്കു വേണ്ടി ഏതോ ചിറകടിയൊച്ചകൾ ആദ്യമായിസംവിധാനം ചെയ്തു. അഭിനേത്രിയുടെ സ്ഥാപക അംഗം കൂടിയായിരുന്നു സുധി.അരങ്ങിലെ സ്ത്രീപക്ഷ ആഖ്യാനം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട നാടകമായിരുന്നുആ നാടകം.
തുടർന്ന് നിരീക്ഷയ്ക്കു വേണ്ടി സംവിധാനം ചെയ്ത പ്രവാചക, ഭാരത്രംഗ് മഹോത്സവ് അടക്കം നിരവധി ദേശീയ നാടകോത്സവങ്ങൾ പങ്കെടുത്തു. തുടർന്നുസംവിധാനം ചെയ്ത ആണുങ്ങളില്ലാത്ത പെണ്ണുങ്ങൾ നാടകത്തിന് കേരള സംഗീത നാടകഅക്കാദമിയുടെ അമേറ്റർ നാടക മത്സരത്തിന്റെ ചരിത്രത്തിലാദ്യമായി മികച്ചസംവിധാനത്തിനുള്ള പുരസ്‌കാരം നേടുന്ന സ്ത്രീ എന്ന ഖ്യാതി നേടി. പുനർ -ജനി,വർത്തമാനം, അവതാർ അടക്കം ശ്രദ്ധേയങ്ങളായ നാടകങ്ങൾ സംവിധാനംചെയ്തു.കുടുംബശ്രീയിലെ സ്ത്രീകൾക്കായി രംഗശ്രീ കമ്മ്യൂണിറ്റി തീയറ്റർ എന്ന ആശയംരൂപകൽപ്പന ചെയ്ത് പ്രാവർത്തികമാക്കി.
സ്ത്രീ നാടകവേദി പ്രധാന പ്രവർത്തനമേഖല യാണെങ്കിലും കുട്ടികളുടെ നാടകവേദിയിലും സജീവമാണ്. അനുഭാവ എന്നപേരിൽ കുട്ടികളുടെ നാടക സംഘം രൂപീകരിച്ചു നാടകങ്ങൾ സംവിധാനംചെയ്തിട്ടുണ്ട്. കൂടാതെ അപ്‌ളെഡ് തിയേറ്റർ (applied theatre) രംഗത്തും ഏറെ
സംഭാവനകൾ ഏറെ സംഭാവനകൾ നൽകിയിരിക്കുന്നു. 2002-ൽ ചെഷയർ ഹോമിലുള്ള,വീൽചെയറിന്റെ സഹായത്തോടെ മാത്രം ചലനം സാധ്യമാകുന്നവരെ ആദ്യമായിമലയാള നാടക അരങ്ങിൽ എത്തിച്ചു. Walk -with -the -scholar പദ്ധതിയുടെ ഭാഗമായിആയി കോളേജ് വിദ്യാർത്ഥികൾക്കായി നാടക പരിശീലനങ്ങൾ നൽകി. രചന,
സംവിധാനം, അദ്ധ്യാപനം, അഭിനയം, സംഘാടനം തുടങ്ങിയ മേഖലകളിൽ
കർമ്മനിരതയായി പ്രവർത്തിച്ചുവരുന്നു.