റിയാദ്: സൗദി അറേബ്യയിലെ നഗരങ്ങളിൽ പൊതു ടാക്‌സി നിരക്കിൽ 17 ശതമാനം വർധവ്. നിരക്കുകൾ വർധിപ്പിച്ചുകൊണ്ട് സഊദി അറേബ്യൻ ട്രാൻസ്‌പോർട് ജനറൽ അഥോറിറ്റി ഞായറാഴ്ച ഉത്തരവിറക്കി. നാല് യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന പൊതു ക്യാബുകളിലെ ഏത് യാത്രയ്ക്കും മിനിമം ചാർജ് 10 റിയാലായക്കുകയും ചെയ്തു.

ഓരോ മിനിറ്റിനും 0.9 റിയാൽ എന്നതിന് പകരം 1.1 ആയി വെയിറ്റിങ് ചാർജിന്റെ നിരക്കും ഉയർത്തിയിട്ടുണ്ട്. ഇത് ഏകദേശം മുമ്പത്തെക്കാൾ 22.22% മാണ് വർധിച്ചിട്ടുള്ളതെന്ന് സഊദി അറേബ്യൻ ട്രാൻസ്‌പോർട് ജനറൽ അഥോറിറ്റി പ്രസ്താവനയിൽ പറഞ്ഞു.

അടിസ്ഥാന നിരക്കിനേക്കാൾ ഓരോ അധിക കിലോമീറ്ററിനും 16.67 ശതമാനം വർധനവോടെ 1.8 ന് പകരം 2.1 റിയാലായി വർധിപ്പിച്ചു. വെയിറ്റിങ് ചാർജും മിനിറ്റിന് 12.5 ശതമാനം വർധിപ്പിച്ചിട്ടുണ്ട്. നേരത്തെ മിനുട്ടിനുണ്ടായിരുന്ന 0.80 എന്ന നിരക്കിനുപകരം ഇനിമുതൽ 0.90 എന്നായിരിക്കും. വാഹന വേഗത മണിക്കൂറിൽ 20 കിലോമീറ്ററിൽ താഴെയാണെങ്കിൽ ഇതേ നിരക്കുതന്നെയായിരിക്കും ഈടാക്കുക.

മീറ്റർ തുടക്കത്തിലുള്ള നിരക്ക് 16.36 ശതമാനം ഉയർത്തി. നേരത്തെ 5.5 റിയാലുണ്ടായിരുന്നത് ഇപ്പോൾ 6.4 ആയി വർധിപ്പിച്ചു. അഞ്ചോ അതിലധികമോ യാത്രക്കാരുടെ ശേഷിയുള്ള ടാക്‌സികളുടെ കാര്യത്തിൽ, ഓപണിങ് നിരക്കിൽ 21.67 ശതമാനം വർധനവാണുണ്ടായിട്ടുള്ളത്. പുതിയ നിരക്ക് ആറ് റിയാലിനുപകരം 7.3 റിയാലായിരിക്കും.