- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
36 ലക്ഷത്തിന്റെ അനധികൃത സ്വത്ത് കണ്ടെത്തി; ഇഡി അസിസ്റ്റന്റ് ഡയറക്ടർക്ക് എതിരെ കേസെടുത്ത് സിബിഐ
ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന് എതിരെ കേസെടുത്ത് സിബിഐ. ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഇഡി അസിസ്റ്റന്റ് ഡറക്ടർ രാജ്കുമാർ റാമിന് എതിരെയാണ് കേസെടുത്തിരിക്കുന്നത്. 36 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് കണ്ടെത്തിയതിനെ തുടർന്നാണ് കേസെടുത്തത്.
2016 ഏപ്രിലിൽ രാജ് കുമാറിന്റെ പേരിൽ 1.18 ലക്ഷം രൂപയുടെ സമ്പാദ്യമാണ് ഉണ്ടായിരുന്നത്. ഇദ്ദേഹത്തിന്റെ വീട്ടമ്മയായ ഭാര്യയുടെ പേരിൽ 2020 മാർച്ചിൽ 57 ലക്ഷം രൂപയുടെ സമ്പാദ്യമുണ്ടായിരുന്നു.
ഇക്കാലയളവിൽ റാമിന്റെ ആകെ വരുമാനം 1.34 കോടി രൂപയായി. 1.16 കോടിയായിരുന്നു ചെലവെന്ന് സിബിഐ കണ്ടെത്തി. ഭാര്യയുമായി ചേർന്ന് 37 ലക്ഷം രൂപ അനധികൃകതമായി സമ്പാദിച്ചെന്ന് രേഖകൾ പരിശോധിച്ചതിൽ നിന്ന് മനസ്സിലാക്കിയതായി സിബിഐ എഫ്ഐആറിൽ പറയുന്നു. നിലവിൽ ഗുവാഹത്തിയിലാണ് റാം ജോലി ചെയ്യുന്നത്. അഴിമതി വിരുദ്ധ നിയമം, ക്രിമിനൽ ഗൂഢാലോചന വകുപ്പുകൾ ചുമത്തിയാണ് റാമിന് എതിരെ കേസെടുത്തിരിക്കുന്നത്.




