ർമനിയിലെ പ്രധാന വിമാനത്താവളങ്ങളിൽ സുരക്ഷാ ജീവനക്കാർ പണിമുടക്കിയതിനെ തുടർന്ന് നൂറോളം സർവ്വീസുകൾ റദ്ദാക്കി.മെച്ചപ്പെട്ട വേതനവും തൊഴിൽ സുരക്ഷയും ആവശ്യപ്പെട്ടുള്ള സമരം ജർമ്മനിയിലെ പല അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെയും പ്രവർത്തനം തടസ്സപ്പെടുത്തി.തിങ്കളാഴ്ച ജർമ്മൻ വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള നൂറുകണക്കിന് വിമാനങ്ങൾ എയർലൈൻസ് റദ്ദാക്കിയത്.

ഡ്യൂസൽഡോർഫ്, കൊളോൺ/ബോൺ, ബെർലിൻ എന്നിവയുൾപ്പെടെ ആറ് വിമാനത്താവളങ്ങളിൽ സുരക്ഷാ ജീവനക്കാർ മുഴുവൻ ദിവസത്തെ വാക്കൗട്ട് നടത്തി, ഫ്രാങ്ക്ഫർട്ട്, ഹാംബർഗ് എന്നിവയുൾപ്പെടെ ചൊവ്വാഴ്ച മറ്റ് വിമാനത്താവളങ്ങളിലും ഏകദിന പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

പണിമുടക്കിലുള്ള ജീവനക്കാരിൽ, ഗേറ്റിൽ എത്തുന്നതിനുമുമ്പ് യാത്രക്കാരെയും അവരുടെ ബാഗേജുകളും പരിശോധിക്കുന്ന തൊഴിലാളികളും വൻതോതിലുള്ള ചരക്ക് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നവരും ഉൾപ്പെടുന്നു. വെർഡി ലേബർ യൂണിയൻ ആണ് പണിമുടക്കിന് നേതൃത്വം നല്കുന്നത്.

ചൊവ്വാഴ്ച, രാജ്യത്തെ ഏറ്റവും വലിയതും തിരക്കേറിയതുമായ വിമാനത്താവളമായ ഫ്രാങ്ക്ഫർട്ടിൽ തൊഴിലാളികൾ പണിമുടക്കാനൊരുങ്ങുകയാണ്. സാധ്യമെങ്കിൽ ആ ദിവസം യാത്ര ചെയ്യാനുള്ള പദ്ധതികൾ പരിഷ്‌കരിക്കാൻ ഫ്രാങ്ക്ഫർട്ട് എയർപോർട്ട് ഇതിനകം തന്നെ യാത്രക്കാരോട് നിർദ്ദേശിച്ചിട്ടുണ്ട്.

തൊഴിലാളികൾ മണിക്കൂറിൽ കുറഞ്ഞത് 1 യൂറോ(1.10) ശമ്പള വർദ്ധനവ് ആവശ്യപ്പെടുന്നു. പകർച്ചവ്യാധിയും ഉക്രെയ്‌നിലെ റഷ്യയുടെ അധിനിവേശവും ജർമ്മനിയിൽ ജീവിതച്ചെലവ് വർദ്ധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്.