- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡബ്ലിൻ വിമാനത്താവളത്തിൽ ആളുകളെ ഇറക്കാനും കയറ്റാനും വരുന്ന വാഹനങ്ങൾക്കേ ചാർജ് ഈടാക്കാൻ നീക്കം; പ്രതിഷേധം പടരുന്നു; ഓൺലൈൻ പെറ്റീഷന് പിന്തുണയുമായി ആയിരങ്ങൾ
ഡബ്ലിൻ വിമാനത്താവളത്തിൽ ആളുകളെ ഇറക്കാനും കയറ്റാനും വരുന്ന വാഹനങ്ങൾക്കേ ചാർജ് ഈടാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. പ്രശസ്ത ഓൺലൈൻ പെറ്റിഷൻ പ്ലാറ്റ്‌ഫോമായ change.org വഴി ഉള്ള പെറ്റിഷൻ ക്യാംപെയ്‌നും രണ്ടായിരത്തിലധികം പേരാണ് പിന്തുണ നലകുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു വിമാനത്താവളത്തിലെ 1,2 ടെർമിനലുകളിൽ പുതിയ പെയ്ഡ് സോണുകൾ സ്ഥാപിക്കാനുള്ള മാർഗ്ഗരേഖയ്ക്ക് Fingal കൗണ്ടി കൗൺസിൽ അംഗീകാരം നൽകിയത്. വിമാനത്താവളത്തിലേക്കും, പുറത്തേക്കുുമുള്ള ട്രാഫിക് കുറയ്ക്കുന്നതിനും, ആളുകളെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നതിന് പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നത് എന്നായിരുന്നു അധികൃതരുടെ വാദം.
ഇതിൽ നിന്നും ലഭിക്കുന്ന വരുമാനം വിമാനത്താവളത്തിന്റെ അടിസ്ഥാന സൗകര്യ വികസനം, നിർദ്ദിഷ്ട സോളാർ ഫാം, പാർക്കിങ് ഏരിയ എന്നിവയുടെ വികസനം തുടങ്ങിയ ആവശ്യങ്ങൾക്കായി ഉപയോഗിക്കുമെന്നും അധികൃതർ അറിയിച്ചിരുന്നു.
https://www.change.org/p/ireland-petition-against-proposed-dublin-airport-drop-off-and-collection-toll എന്ന ലിങ്ക് വഴിയാണ് പൗരന്മാർ എയർപോർട്ട് അഥോറിറ്റിയുടെ പുതിയ നീക്കത്തിനെതിരെ പ്രതിഷേധമറിയിച്ചത്.