- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
അഡ്വ.കെ.പി.ബഷീറിന്റെപുസ്തകം 'എന്ന് വിശ്വസ്തതയോടെ' പ്രകാശനം ചെയ്തു
ഷാർജ: കോഴിക്കോട് ബാർ അസോസിയേഷൻ മുൻ പ്രസിഡണ്ടും എഴുത്തുകാരനുമായഅഡ്വ. കെപി ബഷീറിന്റെ ഏട്ടാമത്തെ പുസ്തകമായ 'എന്ന് വിശ്വസ്തതയോടെ'ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ പ്രകാശനം ചെയ്തു.യു എ ഇ യിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ഹുസൈഫ ഇബ്രാഹിം പ്രശസ്ത സാഹിത്യകാരൻബഷീർ തിക്കോടിക്ക് ആദ്യ പ്രതി നൽകി പ്രകാശനം നിർവഹിച്ചു.
'നമ്മുടെ പച്ചയായ ജീവിതാനുഭവങ്ങൾ സർഗാത്മക രചനകളിലൂടെ സമൂഹമധ്യത്തിലേക്കു
പ്രതിഫലിപ്പിക്കുന്നത് ഭാവിതലമുറക്ക് പ്രചോദനമായിത്തീരുമെന്ന്' ഹുസൈഫ ഇബ്രാഹിം
പറഞ്ഞു.അഡ്വ.മുഹമ്മദ് സാജിദ് അധ്യക്ഷത വഹിച്ചു.ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ.എ റഹീം മുഖ്യാതിഥിയായി പങ്കെടുത്തു.യുഎഇ മുതിർന്ന പൗരൻ അബ്ദെൽ അസീസ്, ഡോ.കെ.നൂറുദ്ധീൻ, പുന്നക്കൻ മുഹമ്മദലി,ഷമിതാ അഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
പി കെ ബഷീർ സ്വാഗതം പറഞ്ഞു.അഡ്വ.കെ.പി.ബഷീർ കൃതജ്ഞത പ്രസംഗം നടത്തി.
Next Story