- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
കൂത്തുപറമ്പ മണ്ഡലം എം പി എൽ സീസൺ ഫ്രഷ്‌ലി പാനൂർ ചാമ്പ്യൻസായി
ദുബൈ: മൊകേരി പ്രവാസി സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ച കൂത്തുപറമ്പ് മണ്ഡലം തല ക്രിക്കറ്റ് ടൂർണ്ണമെന്റിൽ ഫ്രഷ്‌ലി (freshly) പാനൂർ ചാമ്പ്യന്മാരായി. ഹെവൻസ് പാനൂർ രണ്ടാം സ്ഥാനം നേടി.പ്രബലരായ 12 ടീമുകളാണ് ടൂർണ്ണമെന്റിൽ പങ്കെടുത്തത്.
ഇന്നലെ രാത്രി അജ്മാൻ മാലിക് അക്കാദമി സ്റ്റേഡിയത്തിൽ മൽസരങ്ങൾഇന്ത്യൻ ഫുട്‌ബോൾ താരംമഷൂർ ശരീഫ് തങ്ങളകത്ത്, ഉദ്ഘാടനം ചെയ്തു. ജൈസൽ കോട്ടോറൻ അധ്യക്ഷത വഹിച്ചു.സാമുഹ്യ പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി, മദീന ഗ്രൂപ്പ് എംഡി അബ്ദുള്ള പൊയിൽ,ഇസ്ലാം സകർ സുൽത്താൻ അൽ സുവൈരി എന്നിവർ മുഖ്യാതിഥിയായിരുന്നു.
അമീർ കാരാച്ചി,പിവി ഇസ്മയിൽ,സിദീഖ് മരുന്നൻ,റസാഖ് സൺട്രയിസ്
എന്നിവർ പ്രസംഗിച്ചു. നൗഫൽ മൊകേരിയെ ആദരിച്ചു. വി പി സ്വാഗതവും അനസ്ഇബ്രാഹീം നന്ദിയും പറഞ്ഞു.ആച്ചി ചമ്പാട്, സിറാജ് പൊന്ന്യം, റിയാസ് സിഎംപി എന്നിവരടങ്ങുന്ന റഫറി പാനൽ കളി നിയന്ത്രിച്ചു.മുതിർന്നവർക്കും ഫാമിലി കൾക്കും ആകർഷകമായ മത്സരങ്ങളും നടന്നു.