- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ എസ് ഇ ബി.യുടെ സ്റ്റാൻഡ് അപ് കോമഡി മത്സരം ; 10,000 രൂപ സമ്മാനം.
കെ എസ് ഇ ബിയുടെ 65-മത് വാർഷികാഘോഷങ്ങളുടെ ഭാഗമായി ജീവനക്കാർക്കും പൊതുജനങ്ങൾക്കുമായി ഹൈവോൾട്ടേജ് സ്റ്റാ്ൻഡ് അപ് കോമഡി എന്ന പേരിൽ മത്സരം സംഘടിപ്പിക്കും. പൊതുജനങ്ങൾക്കും കെ എസ് ഇ ബി ജീവനക്കാർക്കുംപങ്കെടുക്കാം. പൊതുജനങ്ങൾ - ' കറണ്ടും ഞാനുംഎന്ന വിഷയത്തിലും, ജീവനക്കാർ - ' എന്റെകറണ്ടാപ്പീസ് അനുഭവങ്ങൾഎന്നവിഷയത്തിലുമാണ് സ്റ്റാൻഡ് അപ് കോമഡിഅവതരിപ്പിക്കേണ്ടത്.
മൊബൈൽ ഫോണിൽപോർട്രെയ്റ്റ് മോദിൽ ചിത്രീകരിച്ച പരമാവധി 5മിനിറ്റ് ദൈർഘ്യം വരുന്ന വീഡിയോകൾprdksebl@ gmail.com എന്ന ഇ മെയിൽവിലാസത്തിലേക്ക് അയക്കണം. 2022 മാർച്ച് 24വൈകീട്ട് 5 മണിക്കകം മേൽപ്പറഞ്ഞഇ-മെയിൽ വിലാസത്തിൽ ലഭിച്ചിട്ടുള്ള വീഡിയോകൾ മാത്രമായിരിക്കും മത്സരത്തിന്പരിഗണിക്കുക. പൊതുജനങ്ങളിൽ നിന്നുംജീവനക്കാരിൽ നിന്നും ജൂറി തെരഞ്ഞെടുക്കുന്നമികച്ച 5 വീതം സ്റ്റാൻഡ് അപ് കോമഡിവീഡിയോകൾക്ക് 10,000 രൂപ വീതം ക്യാഷ്അവാർഡ് നൽകും.
സംശയങ്ങൾ ദൂരീകരിക്കാൻ കെഎസ് ഇ ബി പബ്ലിക് റിലേഷൻസ് വിഭാഗത്തിലെ9496011848 എന്ന നമ്പരിൽ ഓഫീസ് പ്രവൃത്തിസമയത്ത് വിളിക്കാവുന്നതാണ്. വിശദമായ മത്സരനിബന്ധനകൾ കെ എസ് ഇ ബി വെബ്‌സൈറ്റായwww.kseb.in ലും ഔദ്യോഗിക ഫേസ്‌ബുക്ക്പേജിലും ലഭ്യമാണ്.
കെ.എസ്.ഇ.ബി. മാധ്യമ പുരസ്‌ക്കാരംഎൻട്രികൾ ക്ഷണിച്ചു
കെ എസ് ഇ ബിയുടെ 65-മത്വാർഷികാഘോഷങ്ങളുടെ ഭാഗമായി വൈദ്യുതിരംഗവുമായി ബന്ധപ്പെട്ട് 2021 കലണ്ടർ വർഷംദിനപത്രങ്ങളിൽ പ്രസിദ്ധീകരിച്ച മികച്ച വാർത്ത /
ലേഖനം, ദിനപത്രങ്ങളിൽ പ്രസിദ്ധീകരിച്ച മികച്ചഫോട്ടോഗ്രാഫ്, ടെലിവിഷൻ ചാനലുകളിൽ
സംപ്രേഷണം ചെയ്ത മികച്ചറിപ്പോർട്ട്, നവമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച മികച്ച റിപ്പോർട്ട്
എന്നിങ്ങനെ നാല് വിഭാഗങ്ങൾക്കാണ് പുരസ്‌ക്കാരംനൽകുക.
ഓരോ വിഭാഗത്തിലും 25,000/- രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങിയതായിരിക്കും പുരസ്‌ക്കാരം.മികച്ച ടെലിവിഷൻ റിപ്പോർട്ടിനുള്ളപുരസ്‌ക്കാരത്തുക റിപ്പോർട്ടർക്കും ക്യാമറാപേഴ്‌സണുംവെവ്വേറെ ആയിരിക്കും.2022 മാർച്ച് 24 വൈകുന്നേരം 5 മണിവരെ
ലഭിക്കുന്ന അപേക്ഷകൾ മാത്രമേ പരിഗണിക്കുകയുള്ളൂ.
ഒരു മുതിർന്ന മാധ്യമ പ്രവർത്തകൻ / പ്രവർത്തകഅദ്ധ്യക്ഷയായ മൂന്നംഗ ജൂറിയായിരിക്കും പുരസ്‌ക്കാരനിർണ്ണയം നടത്തുക. കെ.എസ്.ഇ.ബി.എൽപബ്ലിക് റിലേഷൻസ് ഓഫീസറായിരിക്കും ജൂറികൺവീനർ.ഇത് സംബന്ധിച്ച വിശദ വിവരങ്ങളും
നിയമാവലിയും കെ.എസ്.ഇ.ബി. വെബ്.സൈറ്റായ www.kseb.in ,കെ.എസ്.ഇ.ബി.യുടെ ഔദ്യോഗിക ഫേസ്‌ബുക്ക്ഇവിടങ്ങളിൽ ലഭ്യമാണ്.എൻടികൾ അയക്കേണ്ട വിലാസം : പബ്ലിക്
റിലേഷൻസ് ഓഫീസർ,
കെ.എസ്.ഇ.ബി.എൽവൈദ്യുതി ഭവനം,
പട്ടം,
തിരുവനന്തപുരം -
695 004
ഫോൺ :
9496011848