- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാർത്ഥി ഭവനം ലൈബ്രറി ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: എസ്‌ഐ.ഒ കേരള സംസ്ഥാന ഓഫീസായ വിദ്യാർത്ഥി ഭവനത്തിൽ സജ്ജമാക്കിയ ലൈബ്രറി ജമാഅത്തെ ഇസ്ലാമി ഹിന്ദ് സെക്രട്ടറി ജനറൽ ടി. ആരിഫലി ഉദ്ഘാടനം ചെയ്തു. എസ്‌ഐ.ഒ സംസ്ഥാന പ്രസിഡന്റ് ഇ.എം അംജദ് അലി അധ്യക്ഷത വഹിച്ചു. സ്റ്റുഡന്റ്‌സ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സി. ദാവൂദ്, എസ്‌ഐ.ഒ മുൻ സംസ്ഥാന പ്രസിഡന്റ് സാലിഹ് കോട്ടപ്പള്ളി, യൂത്ത് ഇന്ത്യ യു.എ.ഇ പ്രതിനിധി ഫാറൂഖ് മുണ്ടൂർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. എസ്‌ഐ.ഒ കേരള ജനറൽ സെക്രട്ടറി അൻവർ സലാഹുദ്ദീൻ സ്വാഗത പ്രഭാഷണവും വിദ്യാർത്ഥി ഭവനം മാനേജർ ബാസിത് താനൂർ നന്ദി പ്രസംഗവും നിർവഹിച്ചു. ചടങ്ങിൽ എസ്‌ഐ.ഒ സംഘടിപ്പിച്ച മാപ്പിള ഹാൽ ഓൺലൈൻ മെഗാക്വിസ് വിജയികളെ ആദരിച്ചു.
Next Story