- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹിജാബ് വിലക്ക് ശരിവെച്ച് ഹൈക്കോടതി ഉത്തരവ്: സുപ്രീം കോടതിയെ സമീപിച്ച് വിദ്യാർത്ഥി
ന്യൂഡൽഹി: ഹിജാബ് ധരിക്കുന്നതിന് വിലക്കേർപ്പെടുത്തിയ നടപടി ശരിവെച്ച കർണാടക ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് വിദ്യാർത്ഥി സുപ്രീംകോടതിയെ സമീപിച്ചു. സ്‌കൂൾ യൂണിഫോം ന്യായമായ നിയന്ത്രണമാണെന്നും ഹിജാബ് വിലക്കിക്കൊണ്ട് കർണാടക സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ അവകാശങ്ങളുടെ ലംഘനമില്ലെന്നുമാണ് ഹൈക്കോടതി വിധിച്ചത്.
ഹിജാബ് ധരിക്കൽ ഇസ്ലാമിൽ അനിവാര്യമായതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കർണാടക ഹൈക്കോടതി വിലക്ക് ശരിവെച്ചത്. ഇതിനെ ചോദ്യംചെയ്തുകൊണ്ട് അഭിഭാഷകനായ അനസ് തൻവീർ മുഖേന നിബ നാസ് എന്ന വിദ്യാർത്ഥിയാണ് സ്പെഷ്യൽ ലീവ് ഹർജി സുപ്രീംകോടതിയിൽ സമർപ്പിച്ചത്.
കർണാടക ഹൈക്കോടതിയുടെ ഫുൾബെഞ്ചാണ് ചൊവ്വാഴ്ച ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട കേസിൽ വിധി പറഞ്ഞത്. ഹിജാബ് ഇസ്ലാമിക വിശ്വാസ പ്രകാരം അനിവാര്യമല്ലാത്ത ഒന്നായതുകൊണ്ട് ഭരണഘടനയുടെ 25-ാം അനുച്ഛേദത്തിന്റെ ലംഘനമല്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചുകൊണ്ട് കർണാടക ഹൈക്കോടതി വിധി പ്രഖ്യാപിച്ചതിന് പിന്നാലെ പോരാട്ടം തുടരുമെന്ന് യാദ്ഗിരി ജില്ലയിലെ വിദ്യാർത്ഥികൾ വ്യക്തമാക്കിയിരുന്നു.
കർണാടക ഹൈക്കോടതി വിധി പാലിക്കാൻ നിർദേശിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച ഒരു വിഭാഗം വിദ്യാർത്ഥികൾ ക്ലാസുകളിൽ പോകാൻ വിസമ്മതിച്ചു. വിധിയുടെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾ പ്രിപ്പറേറ്ററി പരീക്ഷയും ബഹിഷ്‌കരിച്ചു.ക്ലാസ് മുറിയിൽ ഹിജാബ് ധരിക്കാൻ അനുവദിച്ചാൽ മാത്രമേ തങ്ങൾ പരീക്ഷ എഴുതുകയുള്ളൂവെന്ന് 35 ഓളം പെൺകുട്ടികൾ പറഞ്ഞു.
''ഞങ്ങളെ ഹിജാബ് ധരിക്കാൻ അനുവദിച്ചാൽ മാത്രമേ ഞങ്ങൾക്ക് പരീക്ഷ പോകുവാൻ താൽപ്പര്യമുള്ളൂ,'' എന്നാണ് പെണ്കുട്ടികള് പറിയുന്നത്'
ചൊവ്വാഴ്ച, കർണാടക ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് ഹിജാബ് ഇസ്ലാമിക ആചാരത്തിന്റെ അവിഭാജ്യ ഘടകമല്ലെന്ന് വ്യക്തമായിരുന്നു .കോളേജുകളിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം പെൺകുട്ടികൾ സമർപ്പിച്ച റിട്ട് ഹർജികൾ തള്ളിയ കോടതി, യൂണിഫോം നിയത്രണം ന്യായമായ നിയന്ത്രണമാണെന്നും വിദ്യാർത്ഥികൾക്ക് അതിനെ എതിർക്കാനാവില്ലെന്നും പറഞ്ഞിരുന്നു.




