- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസിൽ വച്ച് സഹയാത്രികയോട് അപമര്യാദയായി പെരുമാറി; കെഎസ്ആർടിസി ജീവനക്കാരൻ അറസ്റ്റിൽ
ഇടുക്കി: കെഎസ്ആർടിസി ബസിൽ വച്ച് യാത്രക്കാരിയായ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ കെഎസ്ആർടിസി ക്ലർക്ക് അറസ്റ്റിൽ. കട്ടപ്പന ഡിപ്പോയിലെ ക്ലർക്ക് തിരുവനന്തപുരം സ്വദേശി ഹരീഷ് മുരളിയാണ് അറസ്റ്റിലായത്.
തിരുവനന്തപുരത്ത് നിന്ന് കട്ടപ്പനക്ക് വരികയായിരുന്ന ബസ്സിൽ വെച്ച് തൊട്ടടുത്ത സീറ്റിൽ ഇരുന്ന പെൺകുട്ടിയെ ഇയാൾ കയറി പിടിക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ പ്രതിയെ കുളമാവ് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Next Story




