ന്ത്യയിൽ കോവിഡ് -19 കേസുകളുടെ എണ്ണം കുറയുന്ന സാഹചര്യത്തിൽ, സിംഗപ്പൂർ യാത്ര ചെയ്യുന്നവർക്കുള്ള നിയമങ്ങളിൽ ഇന്ന് മുതൽ ഇളവ് വരുത്താൻ തീരുമാനിച്ചു. നിർബന്ധിത ക്വാറന്റൈനിൽ പോകാതെ തന്നെ ഇന്ത്യക്കാർക്ക് സിംഗപ്പൂരിലേക്ക് ഇന്ന് മുതൽ പ്രവേശിക്കാം എന്നുള്ളതാണ് പ്രധാന മാറ്റം.

സിംഗപ്പൂർ എയർലൈൻസും അതിന്റെ കുറഞ്ഞ നിരക്കിലുള്ള കാരിയറായ സ്‌കൂട്ടും മാർച്ച് 16 മുതൽ ഇന്ത്യയുൾപ്പെടെ 27 രാജ്യങ്ങളിലെ 66 നഗരങ്ങളുമായി ബന്ധിപ്പിക്കുന്നതിന് വാക്‌സിനേറ്റഡ് ട്രാവൽ ലെയ്ൻ (വിടിഎൽ) ശൃംഖല വിപുലീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.പൂർണ്ണമായും വാക്‌സിനേഷൻ എടുത്ത യാത്രക്കാർക്ക് സിംഗപ്പൂരിലേക്ക് ക്വാറന്റൈൻ രഹിത യാത്ര VTL അനുവദിക്കുന്നത്.

അതേപോലെ ഇന്ത്യയ്ക്കായുള്ള VTL ചെന്നൈ, ഡൽഹി, മുംബൈ എന്നിവയ്ക്കപ്പുറം എല്ലാ ഇന്ത്യൻ നഗരങ്ങളെയും ഉൾപ്പെടുത്തും.സിംഗപ്പൂരിലേക്കുള്ള പ്രവേശനത്തിനുള്ളതാണ് വിടിഎൽ. VTL-ന് കീഴിൽ സിംഗപ്പൂരിലേക്ക് പ്രവേശിക്കുന്ന എല്ലാ യാത്രക്കാരുംhttps://safetravel.ica.gov.sg/vtl/requirements-and-process-ൽ പറഞ്ഞിരിക്കുന്ന നിലവിലുള്ള VTL ആവശ്യകതകൾ പാലിക്കണം.

2022 മാർച്ച് 16 മുതൽ, മലേഷ്യയ്ക്കുള്ള വാക്‌സിനേറ്റഡ് ട്രാവൽ ലെയ്ൻ (വിടിഎൽ) ക്വാലാലംപൂരിനപ്പുറം പെനാംഗിനെ ഉൾപ്പെടുത്തും, സിംഗപ്പൂരിനും പെനാങ്ങിനുമിടയിൽ ഓരോ ദിവസവും നാല് വിമാനങ്ങൾ ആരംഭിക്കും,' സിവിൽ ഏവിയേഷൻ അഥോറിറ്റി ഓഫ് സിംഗപ്പൂർ (സിഎഎഎസ്) പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. .