- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
വാടകയുടെ കാര്യത്തിൽ മുമ്പൻ സാസ്കറ്റൂൺ നഗരം; ഒരു കിടപ്പുമുറിയുടെ വാടക 990 ഡോളർ വരെ; ചിലവേറിയ നഗരങ്ങുടെ പട്ടികയിൽ 19 സ്ഥാനത്ത് നഗരം
സസ്കറ്റൂണിൽ വാടക കുത്തനെ വർധിക്കുന്നതായി ഒരു പുതിയ റിപ്പോർട്ട് കാണിക്കുന്നു. ഇതോടെ ഏറ്റവും ചിലവേറിയ നഗരങ്ങളുടെ പട്ടികയിൽ 19 ാം സ്ഥാനത്താണ് സസ്‌കറ്റുൺ ഉള്ളത്. അതായത്‌സസ്‌കറ്റൂണിലെ ഒരു കിടപ്പുമുറി വസതിയുടെ പ്രതിമാസ വാടകയുടെ ശരാശരി വില 990 ഡോളർ ആണ്. ഇതിൽ വർഷം തോറും 6.5 ശതമാനം വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്.
രണ്ട് കിടപ്പുമുറികളുള്ള ഒരു വസതിയുടെ വാടക 1,120 ഡോളർ ആണ്, ഇത് 4.7 ശതമാനം വർധിച്ചു. വാൻകൂവറിൽ, ഒരു ബെഡ്റൂം വസതിയുടെ ശരാശരി വാടക 2,190 ഡോളർ ആണ്.സസ്‌കറ്റൂണിന് തൊട്ടുമുകളിലുള്ള റെജീന മൊത്തത്തിൽ 22-ാം സ്ഥാനത്താണ്.
പ്രവിശ്യയിലുടനീളമുള്ള പണപ്പെരുപ്പത്തിൽ ചരിത്രപരമായ വർദ്ധനവ് കാണുന്നതിനിടയിലാണ് റിപ്പോർട്ട് വരുന്നത്, പെട്രോളിന്റെയും പലചരക്ക് സാധനങ്ങളുടെയും മൂല്യം മറ്റെല്ലാ രാജ്യങ്ങളിലെ പോലെ രാജ്യത്തും കുത്തനെ ഉയർന്നു.
Next Story