- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
എക്‌സ്പാറ്റ് സ്‌പോർട്ടീവ് ഇന്ത്യൻ ഫാൻസ് ഫിയസ്റ്റക്ക് മാർച്ച് 25 ന് തുടക്കം.
ദോഹ : ഫിഫ വേൾഡ് കപ്പ് ആവേശത്തോടൊപ്പം പങ്ക് ചേരാൻ ഇന്ത്യൻ കമ്മ്യൂണിറ്റിക്ക് വേണ്ടി എക്‌സ്പാറ്റ് സ്‌പോർട്ടീവ് സംഘടിപ്പിക്കുന്ന ഒരു വർഷം നീണ്ട് നിൽക്കുന്ന ഫാൻസ് ഫിയസ്റ്റക്ക് മാർച്ച് 25 ന് തുടക്കമാവും. ഇതിന്റെ ഭാഗമായുള്ള സെവൻസ് ഫൂട്ബാൾ ടൂർണ്ണമന്റ് മാർച്ച് 25 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 മണി മുതൽ മിസൈമീറിലെ ഹാമിൽട്ടൺ ഇന്റർ നാഷണൽ സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുമെന്ന് സംഘടകർ അറിയിച്ചു.. ഖത്തർ ലോക കപ്പിലേക്ക് യോഗ്യത നേടിയ ഖത്തർ, ബെൽജിയം, ബ്രസീൽ, ഫ്രാൻസ്, അർജന്റീന, ഇംഗ്ലണ്ട്, സ്‌പെയിൻ, ഡെന്മാർക്ക്, നെതർലന്റ്, ജർമ്മനി, സ്വിറ്റ്‌സർലന്റ്, ക്രൊയേഷ്യ, ഇറാൻ, സെർബിയ, സൗത്തുകൊറിയ ടീമുകളുടെ ജഴ്‌സിയിൽ ഖത്തറിലെ മുൻനിര പ്രവാസി ടീമുകൾ കളത്തിലിറങ്ങും. വിജയികൾക്ക് ട്രോഫിയും പ്രൈസ് മണിയും നൽകും
ഫാൻസ് ഫിയസ്റ്റ് സെവൻസ് ഫൂട്ബാൾ ടൂർണ്ണമെന്റിന്റെ വിജയകരമായ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു.ഇ.പി. അബ്ദുറഹ്‌മാൻ മുഖ്യ രക്ഷാധികാരിയും സഫീർ റഹ്‌മാൻ, മുനീഷ് എ.സി, ഡോ. താജ് ആലുവ, കെ.സി അബ്ദുല്ലത്തീഫ് എന്നിവർ രക്ഷാധികാരികളുമാണ്. സുഹൈൽ ശാന്തപുരം ചെയർമാനും ചന്ദ്ര മോഹനൻ, ശശിധര പണിക്കർ, ഷമീൻ പാലക്കാട് എന്നിവരാണ് സംഘടക സമിതി വൈസ് ചെയർമാർ. ജനറൽ കൺവീനറായി താസീൻ അമീനെയും കൺവീനർമാരായി സഞ്ചയ് ചെറിയാൻ, ഷിയാസ് കൊട്ടാരം, അനസ് ജമാൽ, അബ്ദുറഹീം വേങ്ങേരി എന്നിവരെയും തെരഞ്ഞെടുത്തു.
വിവിധ വകുപ്പ് കൺവീനർമാരായി മുഹമ്മദ് ഷരീഫ്, സാദിഖ് ചെന്നാടൻ, മുഹമ്മദ് റാഫി, റഹ്‌മത്തുല്ല കൊണ്ടോട്ടി, നിഹാസ് എറിയാട്, റബീഅ് സമാൻ തുടങ്ങിയവരെയും തെരഞ്ഞെടുത്തു. ഫിയസ്റ്റയോടനുബന്ധിച്ച് കാണികൾക്കും കുട്ടികൾക്കുമായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ഉദ്ഘാടന സമാപന സെഷനുകളിൽ വിവിധ രാജ്യ പ്രതിനിധികൾ ഉൾപ്പടെ പ്രമുഖർ പങ്കെടുക്കും.