- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിൽ 'പ്ലയേർസ് മീറ്റ് ' സംഘടിപ്പിച്ചു
കൽബ: ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിൽ 'പ്ലയേർസ് മീറ്റ് ' സംഘടിപ്പിച്ചു. ക്ലബ്ബിൽ പുതുതായി നിർമ്മിച്ച ഇൻഡോർ ഷട്ടിൽ കോർട്ട് പരിചയപ്പെടുത്താനും കാര്യക്ഷമത മനസ്സിലാക്കാനും പരസ്പരം പരിജയത്തെ പുതുക്കാനുമായി പ്രദേശത്തെ പ്രധാന ക്ലബ്ബ് കാലിലെ ഷട്ടിൽ കളിക്കാരെ പങ്കെടുപ്പിച്ചു കൊണ്ട് സഘടിപ്പിച്ച പരിപാടി ക്ലബ്ബ് പ്രസിഡന്റ് കെ സി അബൂബക്കർ ഉൽഘാടനം ചെയ്തു. ഈ സംവിധാനങ്ങൾ ഇന്ത്യൻ സമൂഹത്തിന്റെ പൊതു സ്വത്താണെന്നും പരമാവധി ആളുകൾ സൗകര്യങ്ങളും അസുലഭ അവസരങ്ങളും ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ക്ലബ് ജനറൽ സെക്രട്ടറി എൻ എം അബ്ദുൽ സമദ് , ട്രഷറർ ആന്റണി സി എക്‌സ് , ആക്ടിങ് സ്പോർട്സ് സെക്രട്ടറി സൈനുദ്ധീൻ നാട്ടിക , ജോൺസൺ എ എം, ഫുജൈറ, ഖോർഫക്കാൻ, ദിബ്ബ, കൽബ, തുടങ്ങിയ മേഖലകളിൽ നിന്നുള്ള പ്രധാന കളിക്കാർ, ബാലവേദി , വനിതാവേദി , പ്രതിനിധികൾ , തിടങ്ങിവരടക്കം ധാരാളമാളുകൾ ചടങ്ങിൽ പങ്കെടുത്തു. സൗഹൃദ മത്സരങ്ങളും നടന്നു.