- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞായർ മുതൽ സൗദിയിൽ വിദ്യാലയങ്ങൾ സാധാരണനിലയിൽ; എലിമെന്ററി കിന്റർഗാർഡൻ ക്ലാസുകളും സാധാരണ നിലയിലേക്ക്
ഞായറാഴ്ച മുതൽ സൗദിയിലെ സ്‌കൂളുകൾ സാധാരണ നിലയിൽ പ്രവർത്തിച്ചു തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അസംബ്ലി പുനഃരാരംഭിക്കാനും തീരുമാനിച്ചു. എന്നാൽ 12 വയസിൽ കൂടുതൽപ്രായമുള്ള വിദ്യാർത്ഥികള് വാക്‌സീന് പൂര്ത്തിയാക്കണം. എലിമെന്റെറി, കിന്റെര്ഗാര്ഡന് തലങ്ങളിലടക്കമുള്ള ക്ലാസുകൾ മുഴുവന് വിദ്യാര്ഥികളോടെയായിരിക്കും ഞായറാഴ്ച മുതൽ സാധാരണ നിലയില് പ്രവർത്തിക്കുക.
മൂന്നാം സെമസ്റ്റർ ആരംഭിക്കുന്ന മാര്ച്ച് 20 മുതലാണ് കോവിഡിന് മുമ്പുള്ള അവസ്ഥയിലെന്നപോലെ സ്‌കൂളുകൾ പ്രവർത്തനം പുനഃരാരംഭിക്കുന്നത്. ഇതിനുള്ള നിർദ്ദേശം വിദ്യാഭ്യാസ മന്ത്രാലയം നൽകിയിട്ടുണ്ട്. ക്ലാസുകളിലും നമസ്‌കാരം നിര്‌വഹിക്കുന്ന സ്ഥലങ്ങളിലും സാമൂഹിക അകലം പാലിക്കേണ്ടതില്ല.
Next Story