- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്തിൽ മരണാനന്തര ചടങ്ങുകളുടെ ചിത്രങ്ങൾ പകർത്തുന്നവർക്ക് പിഴ; മഖ്ബറകളിലെ സംസ്‌കാര ചടങ്ങുകളുടെ ഫോട്ടോ പകർത്തിയാൽ 5,000 ദിനാർ വരെ പിഴ
കുവൈത്തിൽ ഖബർസ്ഥാനിലെ സംസ്‌കാര ചടങ്ങുകൾ ചിത്രീകരിക്കുന്നതിന് കർശന വിലക്ക് ഏർപ്പെടുത്തി. ഉത്തരവ് ലംഘിക്കുന്നവർക്ക് 5,000 ദിനാർ വരെ പിഴ ചുമത്തുമെന്ന് കുവൈത്ത് മുൻസിപ്പാലിറ്റിയിലെ മയ്യിത്ത് സംസ്‌കാര വിഭാഗം ഡയറക്ടർ ഡോ. ഫൈസൽ അൽ അവാദി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട എല്ലാ നിയമ നടപടികളും സ്വീകരിക്കാൻ മുൻസിപ്പാലിറ്റി ഡയറക്ടർ ജനറൽ അഹമ്മദ് അൽ-മൻഫൂഹി മുമ്പ് ഒരു വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ നേതാക്കൾ, കായികതാരങ്ങൾ, കലാകാരന്മാർ തുടങ്ങിയവരുടെ സംസ്‌കാര ചടങ്ങുകൾ ചിത്രീകരിക്കുവാനായി ഈയിടെ നിരവധി പേർ ഖബറിടങ്ങളിൽ എത്തുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
ഇത് പരേതരുടെ ബന്ധുക്കളുടെ പ്രതിഷേധത്തിനു കാരണമാവുകയും ചെയ്യുന്നുണ്ട്. ഇത്തരം പ്രവണതകൾ ഖബറിടങ്ങളുടെ പവിത്രത കളങ്കപ്പെടുത്തുക മാത്രമല്ല, മൃതദേഹത്തോടുള്ള അനാദരവ് കൂടിയായി മാറുന്നുവെന്ന വിമർശനങ്ങളും ശക്തമാണ്. പരേതരുടെയും ബന്ധുക്കളുടെയും സ്വകാര്യതയുടെ ലംഘനം കൂടിയാണ് ഇതെന്ന് ഫൈസൽ അൽ അവാദി വ്യക്തമാക്കി.