മനാമ: രാജ്യത്തെ പാർക്കുകളിലും ഉദ്യാനങ്ങളിലും വാക്ക്വേകളിലും സി.സി.ടി.വി കാമറകൾ സ്ഥാപിക്കുന്നു. പൊതുമുതൽ നശിപ്പിക്കുന്നത് തടയുന്നതിന്റെ ഭാഗമായിട്ടാണ്് നടപടി. ഈ വർഷം അവസാനത്തോടെ കാമറകൾ പ്രവർത്തനക്ഷമമാക്കാനാണ് നിർദ്ദേശം. പാർക്കുകളിലെ കുട്ടികളുടെ കളിയുപകരണങ്ങളും ശുചിമുറികളും നിരന്തരം നശിപ്പിക്കുന്നതായി പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് സമിതിയുടെ ഇടപെടൽ.

കാമറകൾ സ്ഥാപിക്കുന്നതുവഴി ഉപകരണങ്ങൾ നശിപ്പിക്കുകയോ മോഷ്ടിക്കുകയോ ചെയ്യുന്നത് ഒരു പരിധിവരെ തടയാൻ കഴിയുമെന്ന് സമിതി അധ്യക്ഷൻ ഖാലിദ് ബുഓങ്ക് പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടി എടുത്താൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് തടയാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.