- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
നെതർലൻഡ് യുഎസ് അംബാസിഡറായി ഇന്ത്യൻ അമേരിക്കൻ വനിത ഷിഫലി റസ്ഡൺ നിയമിതയായി
വാഷിങ്ടൺ: നെതർലൻഡ് യുഎസ് അംബാസിഡറായി ഇന്ത്യൻ അമേരിക്കൻ പൊളിറ്റിക്കൽ ആക്ടിവിസ്റ്റ് ഷിഫലി റസ്ഡൻ ഡഗ്ഗലിനെ പ്രസിഡന്റ് ബൈഡൻ നോമിനേറ്റ് ചെയ്തു. മാർച്ച് 11 നാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം പുറത്തുവന്നത്
യുപിയിലെ ഹരിദ്വാറിൽ ജനിച്ച ഷിഫലി ചെറുപ്രായത്തിൽ തന്നെ അമേരിക്കയിൽ എത്തി. ഒഹായോയിലെ സിൻസിനാറ്റിയിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിച്ചത്. ഓക്‌സ്‌ഫോർഡ് മയാമി യൂണിവേഴ്‌സിറ്റിയിൽ നിന്നും മാസ് കമ്മ്യുണിക്കേഷനിൽ ബിരുദവും, ന്യുയോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്നും മീഡിയ എക്കോളജിയിൽ മാസ്റ്റർ ബിരുദവും കരസ്ഥമാക്കി .
ഒബാമയുടെ 2012-ലെ തെരഞ്ഞെടുപ്പിൽ ഇവർ നാഷണൽ ഫിനാൻസ് കമ്മിറ്റി അംഗമായിരുന്നു. 2016 ൽ ക്ലിന്റന്റെ തെരഞ്ഞെടുപ്പ് പ്രചരണ നാഷണൽ അഡൈ്വസറി കൗൺസിൽ അംഗം കൂടിയായിരുന്നു. ഡി.എൻ.സി സൗത്ത് ഏഷ്യൻ അമേരിക്കൻ ലീഡർഷിപ്പ് കൗൺസിൽ ട്രസ്റ്റി എന്ന നിലയിലും പ്രവർത്തിച്ചിരുന്നു.
കാശ്മീരി പണ്ഡിറ്റ് കുടുംബാംഗമായ ഇവരുടെ ഭർത്താവ് രഞ്ജൻ ഡഗ്ഗലാണ്. രണ്ട് മക്കളുണ്ട്. സെനറ്റിന്റെ അംഗീകാരം ലഭിച്ചാൽ ഇവർ നെതർലൻഡ് അംബാസിഡറായി ചുമതലയേൽക്കും. റിപ്പബ്ലിക്കൻ പാർട്ടിക്കും സമ്മതയായ ഇവരുടെ നോമിനേഷൻ സെനറ്റ് അംഗീകരിക്കുമെന്നാണ്