- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
മൂന്നു വയസുകാരൻ മകന്റെ വെടിയേറ്റ് 22-കാരിയായ മാതാവിന് ദാരുണാന്ത്യം
ഷിക്കാഗോ: ഡോൾട്ടണിലുള്ള സൂപ്പർ മാർക്കറ്റിൽ നിന്നും സാധനങ്ങൾ വാങ്ങി തിരിച്ചുവന്ന് ഡ്രൈവർ സീറ്റിൽ കയറിയിരുന്ന ഇരുപത്തിരണ്ടുകാരി ഡീജാ ബെന്നറ്റ് പിൻസീറ്റിൽ ഇരുന്നിരുന്ന മൂന്നു വയസുകാരൻ മകന്റെ വെടിയേറ്റ് മരിച്ചു.
മാർച്ച് 12-നു ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. മാതാവും പിതാവും മകനും കൂടിയാണ് സൂപ്പർ മാർക്കറ്റിൽ എത്തിയത്. കാറിൽ പുറകിലിരുന്ന തോക്കെടുത്ത് കളിക്കുന്നതിനിടയിലാണ് വെടിപൊട്ടിയത്. വെടിയേറ്റ മാതാവിനെ ഉടൻ ഷിക്കാഗോ യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അലക്ഷ്യമായി കാറിൽ ഇട്ടിരുന്ന പിതാവിന്റെ തോക്കാണ് കുട്ടി എടുത്ത് കളിച്ചത്. ഇയാളുടെ പേരിൽ കേസെടുക്കുമെന്ന് ഡോൾട്ടൺ പൊലീസ് അറിയിച്ചു. തോക്കിന് ലൈസൻസ് ഉണ്ടായിരുന്നുവെന്നും എന്നാൽ കാറിൽ സൂക്ഷിക്കുന്നതിനാവശ്യമായ കൺസീൽഡ് ക്യാരി പെർമിറ്റ് ഇല്ലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
2020-ൽ പതിനെട്ട് വയസിനു താഴെയുള്ള കുട്ടികൾ മനഃപൂർവമല്ലാതെ വെടിയുതിർത്തതിനെ തുടർന്നു 142 മരണവും, 242 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2021-ൽ കൊല്ലപ്പെട്ടത് 154 പേരും, പരിക്കേറ്റത് 244 പേരുമാണ്.