ദോഹ: ഹിജാബ് വിഷയത്തിൽ കർണാക ഹൈക്കോടതിയുടെ വിധി ഭരണഘടനാ വിരുദ്ധമാണെന്ന് ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം. ഇന്ത്യൻ ഭരണഘടന പൗരന് നൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് ഈ വിധി. ഇത് ഭാവിയിൽ വളരെ വലിയ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്നും സോഷ്യൽ ഫോറം കേരള സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

കാലങ്ങളായി മുസ്ലിം സ്ത്രീകൾ ധരിച്ചു വരുന്ന ഹിജാബ് ഒരു സുപ്രഭാതത്തിൽ മതപരമായി നിർബന്ധമില്ല എന്ന നിരീക്ഷണം നടത്തി, കർണാടക സർക്കാരിന്റെ ഹിജാബ് വിരുദ്ധതയ്ക്ക് മൗന സമ്മതം കൊടുക്കുകയാണ് കോടതി ചെയ്തത്. ഇത്തരം പ്രവണതകൾ അത്യന്തം അപകടകരമാണ്. മതേതര ഇന്ത്യയിലെ കോടതികളിൽ നിന്നും ഇത്തരം വിധികൾ വരുന്നത് ആശങ്കയുളവാക്കുന്നുണ്ടെന്നും സോഷ്യൽ ഫോറം പ്രസ്താവനയിൽ പറഞ്ഞു.