- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഫോമാ യുദ്ധ വിരുദ്ധ സമാധാന പ്രാർത്ഥന സംഘടിപ്പിച്ചു
ഉക്രയിനിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചും, യുദ്ധത്തിൽ മരണപ്പെട്ടവർക്ക് ആത്മ ശാന്തി നേർന്നും, യുദ്ധമല്ല, സമാധാനമാണ് ലോകത്തിനാവശ്യമെന്നു ഉരുവിട്ടും, ശാന്തിയുടെയും സമാധാനത്തിന്റെയും പ്രാർത്ഥനയുമായി ഫോമാ 2022 മാർച്ചു 3 ന് മെഴുകുതിരികൾ കത്തിച്ചു യുദ്ധ വിരുദ്ധ -സമാധാന പ്രാർത്ഥന നടത്തി.
അഭിവന്ദ്യനായ ബിഷപ്പ് ജോയ് ആലപ്പാട്ട്, മില്ലേനിയം ഗ്രൂപ് ചെയർമാൻ എരണിക്കൽ ഹനീഫ്, അയ്യപ്പ സേവാ സംഘം പ്രതിനിധി പാർത്ഥസാരഥി എന്നിവർ സമാധാന പ്രാർത്ഥന യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു. വിവിധ സംഘടനകളെയും, കമ്മറ്റികളെയും പ്രതിനിധീകരിച്ചു ഫോമയുടെ വിവിധ നേതാക്കന്മാരും യോഗത്തിൽ സംസാരിച്ചു.
യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും, സാധാരണക്കാരായ ജനങ്ങളെ നരകയാതനകൾക്ക് വിധേയമാക്കുന്നത്
ആശാസ്യമല്ലെന്നും യോഗം അഭിപ്രായപ്പെട്ടു. എല്ലാ ജീവജാലങ്ങൾക്കും ഭൂമിയിൽ ഇടമുണ്ടെന്നും, ഓരോ യുദ്ധവും ലോകത്തെ നാശത്തിലേക്കും, , ജീവജാലങ്ങളെ ഇല്ലായ്മ ചെയ്യുമെന്നും, സമാധാനമാണ് ലോക ജനത കാംഷിക്കുന്നതും റഷ്യ സമാധാനത്തിന്റെയും ചർച്ചയുടെയും പാത തെരെഞ്ഞെടുക്കണമെന്നും യോഗം അഭ്യർത്ഥിച്ചു.
യോഗത്തിൽ ഫോമാ ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ സ്വാഗതവും, ട്രഷറർ തോമസ് ടി ഉമ്മൻ നന്ദിയും രേഖപ്പെടുത്തി. ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നവർ സംസാരിച്ചു.