- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
അമേരിക്കയിൽ സമയമാറ്റം അവസാനിപ്പിക്കുന്നു; സൺഷൈൻ പ്രൊട്ടക്ഷൻ ആക്ട് യു.എസ്. സെനറ്റിൽ ഐക്യകണ്‌ഠേന പാസ്സാക്കി
വാഷിങ്ടൺ ഡി.സി.: അമേരിക്കയിൽ നിലവിലുള്ള സമയമാറ്റം പൂർണ്ണമായും അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തി. വർഷത്തിൽ രണ്ടു തവണ മാർച്ച് - നവംബർ മാസങ്ങളിലാണ് സമയമാറ്റം നടപ്പാക്കിയിരുന്നത്.
ഇതുസംബന്ധിച്ചു സൺഷൈൻ പ്രൊട്ടക്ഷൻ ആക്ട് യു.എസ്. സെനറ്റിൽ ഐക്യകണ്‌ഠേന പാസ്സാക്കി. ചൊവ്വാഴ്ച(മാർച്ച് 15)യാണ് ഫ്‌ളോറിഡായിൽ നിന്നുള്ള സെനറ്റർ മാർക്കൊ റൂബിയോ ബിൽ സെനറ്റിൽ അവതരിപ്പിച്ചത്. റിപ്പബ്ലിക്കൻ സെനറ്റർ അവതരിപ്പിച്ച ബിൽ എഡ് മാർക്കെ ഉൾപ്പെടെ 16 പേർ സ്‌പോൺസർ ചെയ്തു.
പുതിയ ബിൽ ഡെലൈറ്റ് സേവിങ് സമയം നിലനിർത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. ഈ വർഷം നവംബറിൽ കൂടി സമയം മാറ്റം ഉണ്ടാകുമെങ്കിലും അടുത്തവർഷം മാർച്ചിൽ ആരംഭിക്കുന്ന സ്പ്രിങ് ഫോർവേർഡായിരിക്കും അമേരിക്കയിൽ തുടരുന്ന സമയം.
സെനറ്റ് ഐക്യകണ്‌ഠേനെ ബിൽ അംഗീകരിച്ചുവെങ്കിലും യു.എസ്.ഹൗസും ബിൽ അംഗീകരിച്ചു. പ്രസിഡന്റ് ബൈഡൻ ഒപ്പിട്ടാൽ മാത്രമേ നിയമം പ്രബല്യത്തിൽ വരികയുള്ളൂ.
ഈ പാർട്ടികളും ഒരേ സ്വരത്തിൽ സമയമാറ്റം അവസാനിപ്പിക്കുന്നതിന് തീരുമാനിച്ച സാഹചര്യത്തിൽ ബൈഡൻ ഈ ബിൽ നിയമമാക്കുക തന്നെ ചെയ്യും. 1918 ഒന്നാം ലോകമഹായുദ്ധകാലത്താണ് അമേരിക്കയിൽ ആദ്യമായി ഡെലൈറ്റ് സേവിങ് ആരംഭിച്ചത്.