- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
പെട്രോൾ വില കുതിച്ചുയരുന്നതിനാൽ ഇലക്ട്രിക് കാറുകൾക്ക് ഡിമാന്റ് കൂടി; ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ 3,000 ഡോളർ സബ്സിഡി പ്രഖ്യാപിച്ച്ക്യൂൻസ്ലന്റ്; ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്ത് മറ്റ് സംസ്ഥാനങ്ങളും
പെട്രോൾ വില കുതിച്ചുയരുന്നതിനാൽ ഇലക്ട്രിക് കാറുകൾക്ക് ഡിമാന്റ് കൂടി;
ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ 3,000 ഡോളർ സബ്സിഡി പ്ര്ഖ്യാപിച്ച് ക്യൂൻസ്ലന്റ്; നികുതി ഇളവുകളും പോലുള്ള ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്ത് മറ്റ് സംസ്ഥാനങ്ങളും
ഇലക്ട്രിക് കാറുകൾ വാങ്ങാൻ സബ്സിഡി നൽകുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചതോടെ ക്വീൻസ്ലാന്റിൽ ഉടനീളമുള്ള ഇലക്ട്രിക് വാഹന രജിസ്ട്രേഷൻ 132 ശതമാനം വർധിച്ചതായി റിപ്പോർട്ട്. തലസ്ഥാനത്ത് പെട്രോൾ വില ലിറ്ററിന് 2.20 ഡോളറിലെത്തിയതോടെ ജനങ്ങൾ മാറ്റത്തിനുള്ള തയ്യാറെടുപ്പിലാണെന്നാണ് സൂചന.
58,000 ഡോളർ മൂല്യമുള്ള ഇലക്ട്രിക് വാഹനം വാങ്ങുന്ന ആർക്കും സംസ്ഥാന സർക്കാർ 3000 ഡോളർ സബ്സിഡി നൽകുമെന്ന് പ്രീമിയർ അന്നസ്റ്റാസിയ പലാസ്സുക്ക് ബുധനാഴ്ച പ്രഖ്യാപിച്ചത്.സബ്സിഡി ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും, ക്വീൻസ്ലൻഡിൽ ലഭ്യമായ ആറ് മോഡലുകൾക്ക് ഇത് ബാധകമാകും.
ജൂലൈ 1 മുതൽ 58,000 ഡോളറിൽ താഴെയുള്ള ഇവികളുടെ മുൻകൂർ വാങ്ങലുകൾക്ക് പ്രോത്സാഹനത്തിനായി 45 മില്യൺ, പുതിയ ചാർജിങ് സ്റ്റേഷനുകൾ നിർമ്മിക്കുന്നതിന് 10 മില്യൺ എന്നിങ്ങനെയാണ് മാറ്റിവച്ചിരികക്ുന്നത്,ക്വീൻസ്ലാന്റിൽ നിലവിൽ 8,000 ഇലക്ട്രിക് വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്,
ക്യൂൻസ്ലന്റിനെ കൂടാതെ മറ്റ് സംസ്ഥാനങ്ങളും ഇലക്ട്രോണിക് വാഹനങ്ങൾ കൂട്ടാൻ ലക്ഷ്യമിട്ടു കൊണ്ട് നിരവധി പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.ന്യൂസൗത്ത് വെയ്ൽസ്, വിക്ടോറിയ, വെസ്‌റ്റേൺ, സൗത്ത് ഓസ്‌ട്രേലിയ,ടാസ്മാനിയ, നോർ്‌ത്തേൺ ടെറിട്ടറി എന്നിവിടങ്ങളിലെല്ലാം നിരവധി ആനുകൂല്യങ്ങളാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്.