- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടോസ്റ്റ് മാസ്റ്റേഴ്‌സ് പ്രസംഗ മത്സരം വിജയികളെ പ്രഖ്യാപിച്ചു
കുവൈറ്റ് സിറ്റി : ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മലയാള പ്രസംഗ മത്സരം വിജയികളെ പ്രഖ്യാപിച്ചു. ടോസ്റ്റ് മാസ്റ്റേഴ്‌സ് ക്ലബ് അംഗങ്ങൾ, പൊതുവിഭാഗത്തിലുള്ളവർ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായി ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ മത്സരം സംഘടിപ്പിച്ചത്.
മത്സരങ്ങൾക്ക് മുന്നോടിയായി എഴുത്തുകാരനും വാഗ്മിയും യൂട്യൂബറുമായ നൗഫൽ.എൻ 'മനുഷ്യൻ എന്ന വിസ്മയം' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് നടത്തിയ പ്രസംഗ മത്സരങ്ങളിൽ ടോസ്റ്റ് മാസ്റ്റേഴ്‌സ് അംഗങ്ങളിൽ റോസ്മിൻ സോയൂസ് ഒന്നാംസ്ഥാനവും സാജു സ്റ്റീഫൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
പൊതുവിഭാഗത്തിൽ സീമ ജിജു, ആനി ജോർജ്, രാകേഷ് പറമ്പത്ത് എന്നിവർ യഥാക്രമം ഒന്ന് മുതൽ മൂന്ന് വരെ സ്ഥാനങ്ങൾ നേടി. സൂസൻ എബ്രഹാം ആമുഖ പ്രഭാഷണം നടത്തിയ യോഗത്തിൽ ക്ലബ് അധ്യക്ഷ ഷീബ പ്രമുഖ് അധ്യക്ഷത വഹിക്കുകയും മനോജ് മാത്യു അവതരണം നിർവഹിക്കുകയും ക്ലബ്ബ് ഉപാധ്യക്ഷൻ ബിജോ പി. ബാബു കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.
ക്ലബ് മുൻ അധ്യക്ഷൻ പ്രമുഖ് ബോസ് ആശംസകൾ നേർന്ന് സംസാരിച്ചു. പ്രശാന്ത് കവളങ്ങാട് മത്സരം നിയന്ത്രണവും ജോർജ്ജ് മേലാടൻ മുഖ്യ വിധികർത്താവും ആയ മത്സരങ്ങൾക്ക് ജോമി ജോൺ സ്റ്റീഫൻ ഏകോപനം നിർവഹിച്ചു.
അംഗങ്ങളുടെ വ്യക്തിത്വ വികാസവും, ആശയവിനിമയ പാടവവും പ്രഭാഷണ കലയും വളർത്തുവാൻ പരിശീലനം നൽകുന്ന ടോസ്‌റ് മാസ്റ്റേഴ്‌സ് ഇന്റർനാഷണൽ പ്രസ്ഥാനത്തിലെ കുവൈറ്റിലെ ഏക മലയാളം ക്ലബ്ബാണ് ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്‌സ് ക്ലബ്. വിശദവിവരങ്ങൾക്കും അംഗത്വം നേടുവാനും ചുവടെ കൊടുത്തിരിക്കുന്ന ടെലിഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.
ഷീബ പ്രമുഖ് +91 9895338403 ( വാട്ട്‌സ്ആപ്)
പ്രതിഭാ ഷിബു 96682853