- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇമ്മാനുവേൽ മാർത്തോമാ സേവികസംഘത്തിന്റെ നേതൃത്വത്തിൽ അഖിലലോക പ്രാർത്ഥനാദിനം ആചരിച്ചു
ഹൂസ്റ്റൺ: അഖില ലോക പ്രാർത്ഥന ദിനത്തോടനുബന്ധിച്ചു ഇമ്മാനുവേൽ മാർത്തോമാ ഇടവക സേവികാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പ്രാർത്ഥനാദിനം ആചരിച്ചു.
ലോക പ്രാർത്ഥന ദിനത്തോടനുബന്ധിച്ച് എല്ലാവർഷവും മാർച്ച് മാസം ആദ്യത്തെ വെള്ളിയാഴ്ച ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഏകദേശം 170 രാജ്യങ്ങളിൽ നിന്നുള്ള, വിവിധ സംസ്‌ക്കാരവും പാരമ്പര്യത്തിലുമുള്ള വനിതകൾ പ്രാർത്ഥനയ്ക്കും ധ്യാനത്തിനുമായി ഒത്തുകൂടുന്നു. ലോകത്തെമ്പാടുമുള്ള സ്ത്രീകളുടെ പ്രശ്‌നങ്ങൾ മനസിലാക്കി അവയെ ദൈവസന്നിധിയിൽ സമർപ്പിച്ചു പ്രാര്ഥിക്കുന്നതിനായി പ്രത്യേകം വേര്തിരിച്ചിരിക്കുന്ന ദിനമാണ് വേൾഡ് ഡേ പ്രയർ.
മാർച്ച് 12 ന് ശനിയാഴ്‌ച്ച രാവിലെ ഇമ്മാനുവേൽ മാർത്തോമാ ദേവാലയത്തിൽ വച്ചു നടത്തപ്പെട്ട പ്രാർത്ഥനാദിന സമ്മേളനത്തിൽ 60 പരം സ്ത്രീകൾ പങ്കെടുത്തു. പ്രത്യേക ആരാധനയ്ക്കും പ്രാർത്ഥനയ്ക്കും ശേഷം ഡോ ഷെറിൻ മറിയം സോനു ഈ വർഷത്തെ പ്രധാന ചിന്താവിഷയത്തെ ആധാരമാക്കി ദൈവവചന ധ്യാനത്തിന് നേതൃത്വം നൽകി. ' ഞാൻ നിങ്ങളെക്കുറിച്ച് നിരൂപിക്കുന്ന നിരൂപണങ്ങൾ ഇന്നവ എന്ന് ഞാൻ അറിയുന്നു' ( I Know the Plans I Have for You) യിരെമ്യാവ് 29:1-14 വരെയുള്ള വാക്യങ്ങളെ ആധാരമാക്കിയായിരുന്നു ധ്യാന ചിന്തകൾ. .
വികാരി റവ.ഡോ. ഈപ്പൻ വർഗീസ് അദ്ധ്യക്ഷത വഹിച്ചു,ഇടവക സേവികാസംഘം സെക്രട്ടറി മറീന മാത്യു സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡണ്ട് ഗ്രേസ് സഖറിയ കൃതജ്ഞതയും പറഞ്ഞു. സമ്മേളനത്തിനു ശേഷം ഉച്ചഭക്ഷണവും ഉണ്ടായിരുന്നു.