യോങ്കേഴ്‌സ്(ന്യൂയോർക്ക്) : ന്യൂയോർക്ക് സിറ്റിയുടെ വടക്കു ഭാഗത്തു അപ്പാർട്ട്‌മെന്റ് ബിൽഡിംഗിന്റെ ലോബിയിൽ പ്രവേശിച്ച അറുപത്തേഴു വയസ്സുള്ള ഏഷ്യൻ വംശജയെ അതിക്രൂരമായി മർദ്ദിക്കുകയും, നിലത്തിട്ട് ചവിട്ടുകയും ചെയ്ത നാൽപത്തിരണ്ടുകാരനായ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു.

ലോബിയിൽ പ്രവേശിച്ച സ്ത്രീയെ അസഭ്യവർഷങ്ങൾ ചൊരിഞ്ഞും, വംശീയാധക്ഷേപം നടത്തിയുമാണ് ക്രൂരമായി മർദ്ദിച്ചത്. അവിടെ സ്ഥാപിച്ചിരുന്ന ക്യാമറകളിൽ പതിഞ്ഞ ദൃശങ്ങൾ നൂറിൽപരം തവണ ഈ സ്ത്രീയെ പ്രതി മർദ്ദിക്കുകയും, താഴെ വീണ ഇവരെ ഏഴു തവണ ചവിട്ടുകയും ചെയ്തതായി തെളിഞ്ഞിട്ടുണ്ട്. സാരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിന് ശേഷം ബഹളം വച്ചു പുറത്തിറങ്ങ പ്രതിയെ പൊലീസ് എത്തി പിടികൂടി.

ഇയാൾക്കെതിരെ വംശീയാധിക്ഷേപത്തിനും, കൊലപാതക ശ്രമത്തിനും കേസ്സെടുത്തിട്ടുണ്ടെന്ന് യോങ്കേഴ്‌സ് പൊലീസ് കമ്മീഷ്ണർ ജോൺ മുള്ളർ പറഞ്ഞു. ഇയാൾക്ക് ജാമ്യം അനുവദിക്കാതെ ജയിലിൽ അടച്ചു. നിരവധി ക്രിമിൽ കേസ്സുകളിൽ പ്രതിയാണ്.

കൊറോണ വൈറസ് അമേരിക്കയിൽ ആരംഭിച്ചതിനുശേഷം 2021 ഡിസംബർ വരെ 10900 കേസ്സുകളാണ് ഏഷ്യൻ ഫസഫിക്ക് ഐലണ്ടിൽ വംശജർക്കെതിരെ വംശീയാധിക്ഷേപത്തിനും, അക്രമങ്ങൾക്കും ചാർജ് ചെയ്തിരിക്കുന്നതു വാക്കാലുള്ള അധിക്ഷേപം 63 ശതമാനവും വർദ്ധിച്ചിട്ടുണ്ട്. സ്ത്രീകൾക്കെതിരെയാണ് ഭൂരിപക്ഷവും ഉണ്ടായിരിക്കുന്നത്.