സാൻഫ്രാൻസിസ്‌കോ (കാലിഫോർണിയ) : ടൂറിസ്റ്റ് ആൻഡ് ഇ. ടൂറിസ്റ്റ് വിസകൾ പുനഃസ്ഥാപിച്ചു ഇന്ത്യ ഉത്തരവിറക്കിയതായി സാൻഫ്രാൻസിസ്‌കോ കോൺസുലേറ്റ് ജനറൽ ഓഫീസിൽ നിന്നുള്ള അറിയിപ്പിൽ പറയുന്നു .

ഒരു മാസത്തേക്കും , ഒരു വർഷത്തേക്കും, 5 വർഷത്തേക്കും നിലവിലുള്ള ഇ. ടൂറിസ്റ്റ് വിസകളും സാധാരണ പേപ്പർ ടൂറിസ്റ്റ് വിസകളുമാണ് പുനഃസ്ഥാപിച്ചിരിക്കുന്നത് .

അമേരിക്കൻ പൗരന്മാർക്ക് വിതരണം ചെയ്തിട്ടുള്ള പത്തു വർഷത്തെ (ദീർഘകാല) വിസകളും ഇനി ഉപയോഗിക്കാമെന്ന് അറിയിപ്പിൽ തുടർന്ന് പറയുന്നു , കൂടുതൽ വിവരങ്ങൾ : https://www.cgisf.gov.in വെബ് സൈറ്റിൽ നിന്നും ലഭിക്കുമെന്ന് കോൺസുൽ ഡോ.അകുൻ സബർവാളിന്റെ അറിയിപ്പിലുണ്ട് .

ആഗോളതലത്തിൽ കോവിഡ് വ്യാപനം കുറഞ്ഞു വരുന്നതും , വാക്‌സിനേഷൻ വർദ്ധിക്കുന്നതും ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായതുമാണ് സന്ദർശക വിസ പുനഃസ്ഥാപിക്കുന്നതിനു ഇന്ത്യാ ഗവണ്മെന്റിനെ പ്രേരിപ്പിക്കുന്നത് .