ഡാളസ് :കേരള ഹിന്ദു സൊസൈറ്റി ഓഫ് നോർത്ത് ടെക്‌സസിന്റെ ആഭിമുഖ്യത്തിൽ ഡോ:വിശ്വനാഥ കുറുപ്പിനു സമുചിത യാത്രയയപ്പു നൽകി.

മെഡിക്കൽ കോളേജ് റിട്ടയേർഡ് പ്രൊഫസറും. ആത്മീയ പ്രഭാഷകനും. ഹിന്ദു സമൂഹത്തിലെ ആദരണീയനും ജ്ഞാനപ്പാന. ഹരിനാമകീർത്തനം. ദൈവദശകം.തുട്ങ്ങി നിരവധി ആത്മീയ ഗ്രന്ഥങ്ങളുടെ ഇംഗ്ലീഷ് പരിഭാഷകനുമാണ് ഡോക്ടർ വിശ്വനാഥ കുറുപ്പ് . സ്വാമി രംഗനദാനന്ദ, സ്വാമി ചിന്മയാനന്ദ , മാതാഅമ്രദാനന്ദമയി എന്നിവർ കുറുപ്പിന്റെ ആത്മീയാചാര്യന്മാരാണ്

ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര ഹാളിൽ നൽകിയ യാത്രയയപ്പു സമ്മേളനത്തിൽ പരമേശ്വരൻനായർ പൊന്നാടയും. സതീഷ് ചന്ദ്രൻ. സാജൻ. എന്നിവർ ഫലകവും നൽകി വിശ്വനാഥ കുറുപ്പിനെ ആദരിച്ചു. ഡോക്ടർ സാജി നായർ. രാമചന്ദ്രൻ നായർ. രാജേന്ദ്ര വാര്യർ. കേശവൻനായർ. സുനിൽ കാരാടിയിൽ. റെനിൽരാധാകൃഷ്ണൻ. ഭാസി നായർ. ഗുരുവായൂരപ്പൻ മേൽശാന്തി. ശ്രീ ഗിരീഷ് വടക്കേടത്തു നമ്പൂരി. സി കെ സോമൻ. എന്നിവർ ആശംസകൾ അർപ്പിച്ചു പ്രസംഗിച്ചു .

1960 ന്റെ ആരംഭത്തിലാണ് കുറുപ്പ് അമേരിക്കയിൽ എത്തിയത് . യൂണിവേഴ്‌സിറ്റി ഓഫ് വിസ്‌കോൺസിൻ( മാഡിസൺ) മെഡിക്കൽ മൈക്രോബിയോളജി ആൻഡ് ഇമ്മ്യൂണോളജി റിട്ടയേർഡ് പ്രൊഫെസ്സറാണ്.

.നോർത്ത് അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ 'സത്സംഗ്' ക്കുന്നതിനും, വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ കൺസൽറ്റൻഡ് എന്ന നിലയിൽ വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്നതിനും ഇദ്ദേഹത്തിനു അവസരം ലഭിച്ചിട്ടുണ്ട്, 2007 ൽ ഡാലസിൽ സംഘടിപ്പിച്ച ആദ്യ കേരള ഹിന്ദു സൊസൈറ്റി ഓഫ് നോർത്ത് ടെക്‌സസിന്റെ നാഷണൽ കൺവെൻഷനോടനുബന്ധിച്ചാണ് പത്‌നി ഇന്ദിരാ കുറുപ്പുമായി ആദ്യമായി ഡാലസിൽ സ്ഥിര താമസത്തിനു എത്തിയത് , ഡാളസ് ശ്രീ ഗുരുവായൂരപ്പൻ അമ്പല നിർമ്മാണത്തിൽ സുപ്രധാന പങ്ക് നിർവഹിച്ചിരുന്നു. പതീറ്റാണ്ടുകളുടെ പ്രവർത്തനങ്ങൾക്കു ശേഷം ഡാളസിൽ നിന്നും അസ്രിസോണയിലേക്കു താമസം മാറ്റുന്നതോടനുബന്ധിച്ചാണ് ഡാളസിൽ യാത്രയയപ്പു സമ്മേളനം സംഘടിപ്പിച്ചത് .