- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎംസിസി ബഹ്റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി 'മഹീശത്തു റഹ്മ ' തൊഴിലുപകരണങ്ങൾ നൽകും
മനാമ : മർഹൂം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ സമരണക്കായി നിരാലംബരായവർക്ക് മഹീശത്തുറഹ്‌മ എന്ന പേരിൽ തൊഴിലുപകരങ്ങൾ നൽകും.ജില്ലാ കമ്മിറ്റിയുടെ 2019-2021 വർഷത്തെ സമാപനത്തിൽ പ്രഖ്യാപിച്ച തീരദേശ മേഖലയിലെ വികലാങ്കരായ നിർദ്ധര കുടുംബത്തിനു പ്രഖ്യാപിച്ച തട്ടുകട. മഹീശത്തുറഹ്‌മയിൽ ഉൾപ്പെടുത്തി വിതരണം ചെയ്യാൻ കഴിഞ്ഞ ദിവസം ചേർന്ന സമാപന പ്രവർത്തക സമിതി യോഗം തീരുമാനിച്ചു .
കോഴിക്കോട് ജില്ലയിലെ വടകര , കൊയിലാണ്ടി , കോഴിക്കോട് , ബേപ്പൂർ എന്നിവിടങ്ങളിലാണ് തട്ടുകടകൾ നൽകാൻ തീരുമാനിച്ചത് . കഴിഞ്ഞ വർഷം വയനാട്ടിലെ ഒരു കുടുംബത്തിന് നൽകിയ തട്ടുകട വളരെ വിജയകരമായി മുന്നോട്ട് പോകുന്നതിൽ നിന്നുമുള്ള പ്രചോദനമാണ് കൂടുതൽ പേർക് നൽകുക എന്ന ആശയത്തിലെത്തിയത് സമാപന പ്രവർത്തക സമിതി യോഗം കെഎംസിസി സംസ്ഥാന സെക്രെട്ടറി എ പി ഫൈസൽ ഉദ്ഘാടനം ചെയ്തു . പ്രസിഡന്റ് ഫൈസൽ കോട്ടപള്ളി അദ്ദ്യക്ഷതവഴിവഹിച്ചു .
ജനറൽ സെക്രെട്ടറി ഫൈസൽ കണ്ടീതായ സ്വാഗതവും വാർഷിക റിപ്പോർട് അവതരിപ്പിക്കുകയും ചെയ്തു കെ കെ അഷ്റഫ് വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു ഷംസുദ്ദീൻ വെള്ളിക്കുളങ്ങര , റഫീഖ് നാദാപുരം , കളത്തിൽ മുസ്തഫ , അസ്ലം വടകര , ഹംസ കെ അഹ്‌മദ് , ഹമീദ് അയനിക്കാട് , അഷ്റഫ് തോടന്നൂർ , അഷ്റഫ് നരിക്കോട് മൂസ ഹാജി ഫളീല ,അഷ്റഫ് കട്ടിൽ പീടിക ,ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു ജില്ലാ ഭാരവാഹികളായ
ശരീഫ് വില്യാപ്പള്ളി , കാസിം നൊച്ചാട് , ജെ പി കെ തെക്കോടി എന്നിവർ നേതൃത്വം നൽകി .ജില്ലാ സെക്രെട്ടറി പി കെ ഇസ്ഹാഖ് നന്ദിയും പറഞ്ഞു